AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: ഓണത്തിരക്ക് പേടിക്കേണ്ട, അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

Onam 2025 Metro Services: സെപ്റ്റംബര്‍ രണ്ടാം തീയതി മുതൽ നാലാം തീയതി വരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45 നായിരിക്കും.

Onam 2025: ഓണത്തിരക്ക് പേടിക്കേണ്ട, അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 01 Sep 2025 19:06 PM

കൊച്ചി: ഓണത്തിരക്ക് ഓർത്ത് ഇനി ടെൻഷൻ വേണ്ട. തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും കൂടുതൽ സർവീസുകൾ നടത്താൻ തീരുമാനിച്ചു. സെപ്റ്റംബര്‍ രണ്ടാം തീയതി മുതൽ നാലാം തീയതി വരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45 നായിരിക്കും. സാധാരണ ദിവസങ്ങളിൽ 10.30 വരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വീസുകള്‍ അധികമായി നടത്തുമെന്നും അധികൃതർ അറിയിച്ചു.

വാട്ടര്‍ മെട്രോയും തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തുന്നതാണ്. സര്‍വീസുകള്‍ 10 മിനിറ്റ് ഇടവിട്ട് ഉണ്ടായിരിക്കും. രണ്ട് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 വരെ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്.

ALSO READ: തിരുവോണത്തിന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, ഈ ജില്ലക്കാർ ശ്രദ്ധിക്കുക

അതേസമയം ഓണത്തോട് അനുബന്ധിച്ച് ദക്ഷിണ റെയില്‍വേയും അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 97 ഓളം പ്രത്യേക സര്‍വീസുകൾ ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.  മൂന്ന് പുതിയ സ്പെഷ്യൽ ട്രെയിനുകള്‍ കൂടി റെയില്‍വേ അനുവദിച്ചിട്ടുണ്ട്.

ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം നോര്‍ത്ത് വണ്‍വേ എക്സ്പ്രസ് സ്പെഷല്‍, തിരുവനന്തപുരം നോര്‍ത്ത് സൂറത്ത് വണ്‍വേ എക്സ്പ്രസ് സ്പെഷ്ല്‍, മംഗലാപുരം സെന്‍ട്രല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകള്‍. സ്പെഷ്യൽ ട്രെയിനുകളുടെ റിസര്‍വേഷന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു.