Onam 2025 Weather Alert: അത്തം വെളുത്തു, ഓണം കറുക്കുമോ? തിരുവോണനാളിലെ മഴ സാധ്യതകള്‍

Kerala Onam 2025 Rain Possibility: തിരുവോണത്തിന് മഴ സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായി 'അക്യുവെതര്‍' പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് ഏകദേശ ചിത്രം ലഭിക്കാന്‍ തിരുവനന്തപുരം, കോട്ടയം, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളിലെ മഴസാധ്യതയാണ് അക്യുവെതറില്‍ പരിശോധിച്ചത്

Onam 2025 Weather Alert: അത്തം വെളുത്തു, ഓണം കറുക്കുമോ? തിരുവോണനാളിലെ മഴ സാധ്യതകള്‍

പ്രതീകാത്മക ചിത്രം

Updated On: 

28 Aug 2025 | 03:50 PM

ത്തം വെളുത്താല്‍ ഓണം കറുക്കും എന്നാണ് പഴമൊഴി. ഇത്തവണ അത്തം നാളില്‍ പകല്‍സമയം കേരളത്തില്‍ പലയിടത്തും കാര്യമായി മഴ പെയ്തില്ല. എന്നാല്‍ അര്‍ധരാത്രി വിവിധ സ്ഥലങ്ങളില്‍ നേരിയ തോതിലെങ്കിലും മഴ പെയ്യുകയും ചെയ്തു. ഇതോടെ, തിരുവോണ നാളില്‍ മഴ പെയ്യുമോയെന്നായി പലരുടെയും ആശങ്ക. ആഘോഷങ്ങള്‍ മഴയില്‍ നനഞ്ഞ് പോകുമോയെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. നിലവില്‍ തിരുവോണദിവസത്തിലെ മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല. സെപ്തംബര്‍ ഒന്നോടെ ഓണവാരത്തിലെ മഴ മുന്നറിയിപ്പുകളെക്കുറിച്ച് ഏകദേശ സൂചന ലഭിക്കും.

എന്നാല്‍ തിരുവോണത്തിന് മഴ സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായി ‘അക്യുവെതര്‍’ പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് ഏകദേശ ചിത്രം ലഭിക്കാന്‍ തിരുവനന്തപുരം, കോട്ടയം, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളിലെ മഴസാധ്യതയാണ് അക്യുവെതറില്‍ പരിശോധിച്ചത്.

തിരുവനന്തപുരത്ത് ഒന്നാം ഓണത്തിന് 56 ശതമാനവും, തിരുവോണത്തിന് 55 ശതമാനവും മഴ സാധ്യതയുണ്ടെന്ന് അക്യുവെതറില്‍ കാണിക്കുന്നു. എറണാകുളത്ത് ഒന്നാം ഓണത്തിന് 57 ശതമാനവും, തിരുവോണത്തിന് 75 ശതമാനവുമാണ് മഴ സാധ്യത. കാസര്‍കോട് ഉത്രാടത്തിന്‌ 57 ശതമാനവും, തിരുവോണത്തിന് 58 ശതമാനവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അക്യുവെതറിലെ ഡാറ്റ വ്യക്തമാക്കുന്നു. അതായത് കേരളത്തില്‍ ഒന്നാം ഓണത്തിനും, തിരുവോണത്തിനും 50 ശതമാനത്തിലേറെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് അക്യുവെതറിലെ നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അക്യുവെതറിലെ ഡാറ്റ (എറണാകുളം)

ഓണത്തിന് ഇനിയും ഒരാഴ്ചയിലേറെ ബാക്കിയുണ്ടെന്നതിനാല്‍ ഈ കണക്കുകളില്‍ മാറ്റം വരാം. അതുകൊണ്ട് തന്നെ നിലവിലെ പ്രവചനങ്ങള്‍ കൃത്യമാകണമെന്നുമില്ല. എങ്കിലും നിലവിലെ ഡാറ്റകള്‍ പരിശോധിച്ചാല്‍ പഴമക്കാര്‍ പറയുന്നതുപോലെ ‘ഓണം കറുക്കാന്‍’ തന്നെയാണ് സാധ്യത.

നിരാകരണം: സ്വകാര്യ കാലാവസ്ഥ ഏജന്‍സികളുടെ ഡാറ്റ പരിശോധിച്ച് തയ്യാറാക്കിയ ലേഖനമാണിത്. കാലാവസ്ഥ പ്രവചനം സംബന്ധിച്ച് ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പിന്തുടരുക.

Related Stories
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
Kollam-theni National highway: കൊല്ലം – തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ