Onam Bumper 2026: തിരുവോണം ബമ്പർ അടിച്ചാൽ ആദ്യം ചെയ്യേണ്ടത് എന്ത്?

Onam Bumper 2026: What to Do After Winning the 30 Crore Prize and Claiming It: ഇത്രയും വലിയൊരു സമ്മാനം ലഭിച്ചാല്‍ ആദ്യം ചെയ്യേണ്ടത് പണം എങ്ങനെ ചെലവഴിക്കാം എന്ന് തീരുമാനിക്കുന്നതിനേക്കാള്‍ മുമ്പ് നിങ്ങള്‍ ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് സുരക്ഷിതമാക്കുകയും ഔദ്യോഗിക നടപടിക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ്.

Onam Bumper 2026: തിരുവോണം ബമ്പർ അടിച്ചാൽ ആദ്യം ചെയ്യേണ്ടത് എന്ത്?

തിരുവോണം ബമ്പർ

Published: 

26 Sep 2026 | 12:00 PM

30 കോടി രൂപ ഒന്നാം സമ്മാനവുമായെത്തിയ ഓണം ബമ്പറിന്റെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഒന്നാം സമ്മാനത്തിന് പുറമെ ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനവും 25 ലക്ഷം രൂപയുടെ മൂന്നാം സമ്മാനവും ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ബമ്പര്‍ ലോട്ടറിയിലുള്ളത്. ഇത്രയും വലിയൊരു സമ്മാനം ലഭിച്ചാല്‍ ആദ്യം ചെയ്യേണ്ടത് പണം എങ്ങനെ ചെലവഴിക്കാം എന്ന് തീരുമാനിക്കുന്നതിനേക്കാള്‍ മുമ്പ് നിങ്ങള്‍ ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് സുരക്ഷിതമാക്കുകയും ഔദ്യോഗിക നടപടിക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ്.

ടിക്കറ്റ് ലഭിച്ചാല്‍ ആദ്യം ചെയ്യേണ്ടത്

സമ്മാനാര്‍ഹമായ ടിക്കറ്റ് കൈയില്‍ ലഭിച്ചാല്‍ അതിന്റെ പുറകില്‍ പേര്, വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. ലോട്ടറി വകുപ്പിന്റെ നിര്‍ദേശപ്രകാരം ടിക്കറ്റിലെ വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖകളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ നല്‍കുന്നതാണ് ഉചിതം. ടിക്കറ്റിന്റെ ഒറിജിനല്‍ സൂക്ഷിക്കുന്നതിനൊപ്പം അതിന്റെ ഇരുവശത്തിന്റെയും പകര്‍പ്പും എടുത്തുവെക്കാം. ടിക്കറ്റ് കീറുകയോ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യാതിരിക്കാന്‍ പ്രത്യേക ശ്രദ്ധിക്കാം.

പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്

വലിയ തുകയുടെ സമ്മാനം കൈപ്പറ്റുന്നതിനുള്ള നടപടികളില്‍ പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമാണ്. അതിനാല്‍ പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ അത് നേരത്തെ തന്നെ എടുക്കുക. സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖകളും ആവശ്യമായ ബാങ്ക് വിവരങ്ങളും സമര്‍പ്പിക്കേണ്ടിവരും. സമ്മാനത്തുക ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ രേഖകളുടെ കൃത്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

Also Read: Onam Bumper 2026: ഓണം ബമ്പർ 30 കോടി അടിച്ചാൽ കൈയിൽ എത്ര കിട്ടും?

ടിക്കറ്റ് എവിടെ സമര്‍പ്പിക്കണം?

വലിയ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ അംഗീകൃത ബാങ്ക്, ജില്ലാ ലോട്ടറി ഓഫീസ് അല്ലെങ്കില്‍ ബന്ധപ്പെട്ട ലോട്ടറി അധികാരികള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ഔദ്യോഗിക ലോട്ടറി വകുപ്പിന്റെ നിര്‍ദേശപ്രകാരം ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്ക് നിശ്ചിത രേഖകളോടൊപ്പം ടിക്കറ്റ് ഹാജരാക്കണം. ടിക്കറ്റ് സമര്‍പ്പിക്കുമ്പോള്‍ ഒറിജിനല്‍ ടിക്കറ്റ്, അതിന്റെ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖ, പാന്‍ കാര്‍ഡ്, ഫോട്ടോ തുടങ്ങിയ രേഖകള്‍ ആവശ്യപ്പെടാം. ബാങ്ക് വഴി സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ അധിക രേഖകളും ആവശ്യമായേക്കാം.

സമയപരിധി മറക്കരുത്

സമ്മാനാര്‍ഹമായ ടിക്കറ്റ് നറുക്കെടുപ്പ് നടന്നതിന് ശേഷം നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കണം. ലോട്ടറി വകുപ്പിന്റെ നിലവിലെ നിര്‍ദേശത്തില്‍ സാധാരണയായി 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കണമെന്നാണ് പറയുന്നത്. വൈകിയാല്‍ അതിന് കാരണം വ്യക്തമാക്കേണ്ട സാഹചര്യമുണ്ടാകാം.

English Summary

Winning the 30 crore Onam Bumper prize comes with important procedures and documentation. This article explains the steps to claim the prize, documents required, submission process, time limit and precautions winners should take.

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala Mandala Kalam:ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ​ഗതാ​ഗത മന്ത്രി സി.പി ജോൺ
വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോ​ഗസ്ഥർ കണ്ടത് ആത്മഹത്യ ചെയ്ത വീട്ടമ്മയെ, ദാരുണ സംഭവം പേരാമ്പ്രയിൽ
നഗ്നനാക്കി വടികൊണ്ട് തല്ലിച്ചതച്ചു; കൊല്ലത്ത് 13 കാരന് രണ്ടാനച്ഛന്റെ ക്രൂരമദ്ദനം, കേസെടുത്ത് ബാലവകാശ കമ്മീഷൻ
വയനാട് തുരങ്കപാത: റിപ്പോർട്ട് സർക്കാരിന് ലഭിച്ചു, വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മന്ത്രി എ.പി അനിൽകുമാർ
Bus Charge: സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി ജോൺ
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ഡോ. ജോൺസനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി
ഫ്ലിപ്പ്കാർട്ട് ഡീൽ: 15000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്