Onam Bumper 2026: ഓണം ബമ്പർ 30 കോടി അടിച്ചാൽ കൈയിൽ എത്ര കിട്ടും?
nam Bumper 30 Crore Prize Money Tax and Final Amount Explained: രജിസ്‌ട്രേഷന്‍ ഫീസ്, പ്രോസസിങ് ഫീസ്, ജിഎസ്ടി, നികുതി, സുരക്ഷാ നിക്ഷേപം തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ പാടില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒടിപി, യുപിഐ പിന്‍, ആധാര്‍ വിവരങ്ങള്‍ തുടങ്ങിയവ അപരിചിതരുമായി പങ്കുവെക്കരുതെന്നും ലോട്ടറി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ 2026 നറുക്കെടുപ്പിന് പിന്നാലെ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്ന യഥാര്‍ഥ തുകയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ഇത്തവണ ഒന്നാം സമ്മാനമായി 30 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റിന്റെ വില 500 രൂപയാണ്. സമ്മാനത്തുകയായ 30 കോടി മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ആളുകള്‍ക്ക് സംശയം.
30 കോടി മുഴുവന്‍ ലഭിക്കില്ല
ഒന്നാം സമ്മാനമായ 30 കോടി രൂപ മുഴുവനായി വിജയിയുടെ കൈയില്‍ എത്തില്ല. സമ്മാനത്തുകയില്‍ നിന്ന് ആദ്യം ഏജന്റ് കമ്മീഷന്‍ കുറയ്ക്കും. പത്ത് ശതമാനമാണ് ഏജന്റ് കമ്മീഷന്‍. 30 കോടിയുടെ 10 ശതമാനം കണക്കാക്കിയാല്‍ മൂന്ന് കോടി രൂപയാണ് ഏജന്റ് കമ്മീഷനായി കുറയുക. ഇതോടെ തുക 27 കോടി രൂപയായി മാറും.
നികുതി ഇങ്ങനെ
27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. 27 കോടിയില്‍ നിന്ന് 81000000 പോയാല്‍ ബാക്കിയുള്ള വെറും 18.9 കോടി. സര്‍ചാര്‍ജും സെസും ആരോഗ്യ-വിദ്യാഭ്യാസ സെസായി 4 ശതമാനം തുകയാണ് നല്‍കേണ്ടത്. 7560000 രൂപയാണിത്. 15 ശതമാനമാണ് സര്‍ചാര്‍ജ്. ഏകദേശം 2 കോടി രൂപ സര്‍ചാര്‍ജായും നല്‍കണം. ഇതിനെല്ലാം ശേഷം വെറും 15,42,24,000 രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.
തട്ടിപ്പില്‍ വീഴരുത്
ലോട്ടറി സമ്മാനം ലഭിച്ചുവെന്ന പേരില്‍ അപരിചിതര്‍ ഫോണ്‍ ചെയ്യുകയോ സന്ദേശം അയയ്ക്കുകയോ ചെയ്താല്‍ ജാഗ്രത പാലിക്കണം. രജിസ്‌ട്രേഷന്‍ ഫീസ്, പ്രോസസിങ് ഫീസ്, ജിഎസ്ടി, നികുതി, സുരക്ഷാ നിക്ഷേപം തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ പാടില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒടിപി, യുപിഐ പിന്‍, ആധാര്‍ വിവരങ്ങള്‍ തുടങ്ങിയവ അപരിചിതരുമായി പങ്കുവെക്കരുതെന്നും ലോട്ടറി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
30 കോടി രൂപയുടെ സമ്മാനം ലഭിക്കുന്നത് വലിയ സാമ്പത്തിക നേട്ടമാണെങ്കിലും, സമ്മാനത്തുക കൈപ്പറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളും നികുതി ബാധ്യതകളും കൃത്യമായി മനസിലാക്കിയ ശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്.
English Summary
The Onam Bumper 2026 offers a first prize of 30 crore. The article explains the prize money, applicable deductions and how much the winner may receive after tax.