AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Numkhor : അമിത് ചക്കാലക്കലിന് വാഹനക്കടത്ത് റാക്കറ്റുമായി ബന്ധം? വീണ്ടും ചോദ്യം ചെയ്തേക്കും

Operation Numkhor Amith Chakkalackal Case : വിദേശത്ത് നിന്നും ആഡംബര വാഹനങ്ങൾ എത്തിച്ച് നൽകുന്നതിൽ അമിത് ചക്കാലക്കലിന് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നത്. ഇതിൽ വ്യക്ത വരുത്തുന്നതിനാണ് താരത്തെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസി ഒരുങ്ങുന്നത്.

Operation Numkhor : അമിത് ചക്കാലക്കലിന് വാഹനക്കടത്ത് റാക്കറ്റുമായി ബന്ധം? വീണ്ടും ചോദ്യം ചെയ്തേക്കും
Amith ChakkalackalImage Credit source: Amith Chakkalackal Instagram
Jenish Thomas
Jenish Thomas | Published: 25 Sep 2025 | 02:06 PM

കൊച്ചി : ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി 38 ആഡംബര കാറുകൾ പിടിച്ചെടുത്ത കേസിൽ നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഭൂട്ടാനിൽ നിന്നും അനധികൃതമായി വാഹനം കടത്തി കേരളത്തിൽ എത്തിച്ച റാക്കറ്റുമായി അമിത് ചക്കാലക്കലിന് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് കസ്റ്റംസ് നടനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോയംബത്തൂർ അസ്ഥാനമായി പ്രവർത്തിക്കുന്ന വാഹനക്കടത്ത് റാക്കറ്റുമായി നടന് നേരിട്ട് പങ്കുണ്ടോ എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

നിലവിൽ ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമിത് ചക്കാലക്കലിലേക്ക് വീണ്ടും അന്വേഷണസംഘമെത്തുന്നത്. ചോദ്യം ചെയ്ത മൂന്ന പേർക്കും ഭൂട്ടാനിൽ നിന്നും വാഹനം കേരളത്തിൽ എത്തിച്ചതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. കോയംബത്തൂരിൽ വാഹന മാഫിയ സംഘം നേരിട്ട് ഭൂട്ടിനിൽ വാഹനമെത്തിക്കുകയായിരുന്നുയെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തിൽ ഇവർ ഇന്ത്യൻ കറൻസി ഭൂട്ടാനിൽ നേരിട്ടെത്തിച്ച് വാഹനങ്ങൾ വാങ്ങിയെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകൾ.

ALSO READ : Operation Numkhor: ഓപ്പറേഷന്‍ നുംഖോറില്‍ കൂടുതല്‍ പേര്‍ കുരുങ്ങും; കേരളത്തിലെത്തിയത് നൂറിലേറെ വാഹനങ്ങള്‍

അതേസമയം പിടിച്ചെടുത്ത വാഹനത്തിൻ്റെ ഉടമകളിൽ ഒരാൾ പോലും ഇതുവരെ രേഖകൾ സമർപ്പിക്കാൻ കസ്റ്റംസിൻ്റെ ഓഫീസിലെത്തിട്ടില്ല. ഇനി ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയച്ച് വിളിച്ചുവരുത്താൻ ഒരുങ്ങുകയാണ് അന്വേഷണൻ സംഘം. ഭൂട്ടാനിൽ നിന്നും ഏകദേശം 200 വാഹനങ്ങളാണ് കേരളത്തിലേക്ക് മാത്രമായി കടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന റെയ്ഡിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത് 38 ആഡംബര കാറുകൾ മാത്രമാണ്. കേസിൽ മറ്റ് കേന്ദ്ര ഏജൻസികളായ ഇഡിയും ജിഎസ്ടി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.