Pinarayi Vijayan: പ്രധാന പദ്ധതികളൊക്കെ എവിടെപ്പോയി? സർക്കാരിന്റെ നയ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Pinarayi Vijayan about Government Policy:ഈ സർക്കാരിന് കൈമാറുമ്പോൾ ഖജനാവിൽ 5429 കോടി രൂപയുണ്ട്. എന്നാൽ കേരളത്തിൽ സാമ്പത്തിക നില തകരാറിൽ ആണെന്ന് വരുത്തിതീർക്കാനാണ് ശ്രമം നടത്തുന്നത്. ജനക്ഷേമ പരിപാടികൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും എന്നും അല്ലാത്തത് എല്ലാം നല്ല രീതിയിൽ എതിർപ്പ് പ്രകടിപ്പിക്കും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു........

Pinarayi Vijayan
വി ഡി സതീശൻ സർക്കാറിന്റെ നയ പ്രഖ്യാപനത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു നയവും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ നടത്തിയതെന്ന് ആക്ഷേപം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ നിന്നും യുഡിഎഫ് സർക്കാർ ഒളിച്ചോടുന്ന തരത്തിലുള്ള നയപ്രഖ്യാപനമാണ് നടന്നത് എന്നും അദ്ദേഹം വിമർശനം നടത്തി.
പുതുയുഗത്തിലേയ്ക്കുള്ള റൂട്ട് മാപ് ഇതില്‍ കണാനില്ല. കിഫ്ബി, കുടുംബശ്രീ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് എല്ലാം മൗനം പാലിക്കുന്ന തരത്തിലുള്ള പ്രഖ്യാപനമാണ് ഉണ്ടായത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അതേ ബ്ലൂ ഇക്കണോമി തന്നെയാണോ യുഡിഎഫ് സർക്കാർ കേരളത്തിൽ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
ധവള പത്രം വരട്ടെ ബാക്കി അപ്പോൾ പറയാം
സർക്കാരിന്റെ പ്രാരംഭ സമയമായതുകൊണ്ട് അധികമൊന്നും തൽക്കാലം പറയുന്നില്ല എന്നും കാത്തിരുന്ന എല്ലാം കാണാമെന്നും പിണറായി വിജയൻ. ധവള പത്രം വരട്ടെ എന്നും ബാക്കി അപ്പോൾ പറയാം എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തങ്ങളുടെ ഭരണത്തിൽ നിന്നും ഈ സർക്കാരിന് കൈമാറുമ്പോൾ ഖജനാവിൽ 5429 കോടി രൂപയുണ്ട്.
ALSO READ:ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട്, മൂന്ന് ദിവസം ആർത്തവ അവധി; നയപ്രഖ്യാപനം നടത്തി ഗവർണർ
എന്നാൽ കേരളത്തിൽ സാമ്പത്തിക നില തകരാറിൽ ആണെന്ന് വരുത്തിതീർക്കാനാണ് ശ്രമം നടത്തുന്നത്. ജനക്ഷേമ പരിപാടികൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും എന്നും അല്ലാത്തത് എല്ലാം നല്ല രീതിയിൽ എതിർപ്പ് പ്രകടിപ്പിക്കും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒരു കുടുംബത്തിന് 25 ലക്ഷം രൂപ
അതേസമയം നെഹ്റുവിനെ ഉദ്ധരിച്ചുകൊണ്ടാണ് നയപ്രഖ്യാപനം ആരംഭിച്ചത്. ഗവർണർ ആർ വി ആര്‍ലേഖറാണ് നയ പ്രഖ്യാപനം നടത്തിയത്.വിദ്യാഭ്യാസം, കാർഷികം, ആധുനിക സാങ്കേതിക വിദ്യ തുടങ്ങി എല്ലാ മേഖകൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് ഗവർണർ അവതരിപ്പിച്ചത്.ഏഴുപത് മിനിറ്റ് നീണ്ടുനിന്ന നയപ്രഖ്യാപനമായിരുന്നു.
കൂടാതെ യുഡിഎഫ് സർക്കാറിന്റെ പ്രകടന പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നത്. അതിന്റെ പശ്ചാത്തലത്തിൽ ബസുകളിൽ സൗജന്യ യാത്ര സ്ഥിരമായ അവകാശമാക്കി മാറ്റുകയും കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുകയും ചെയ്യുമെന്നും നയ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപുറമേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചു. ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 25 ലക്ഷം രൂപ എന്ന കണക്കിലാണ് കവറേജ് ഉണ്ടാവുക. സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും ക്യാൻസർ ചികിത്സയും ഉൾപ്പെടെ ഈ ഒറ്റ പദ്ധതിയുടെ കീഴിൽ കൊണ്ടുവരുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം. അതേസമയം തന്നെ ഈ പ്രഖ്യാപനങ്ങൾ എല്ലാം എന്ന് പ്രാവർത്തികമാക്കും എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
ENGLIH SUMMARY
Opposition leader Pinarayi Vijayan criticized the government’s policy announcement. He alleged that the governor made a policy announcement that lacked any policy. He also criticized that the policy announcement was a way for the UDF government to run away from the promises in the manifesto.