V D Satheesan And Pinarayi Vijayan: സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം, പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ്

V D Satheesan Invites CM Pinarayi Vijayan for Public Debate: എം.എൽ.എക്കെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാർട്ടിയും സ്വീകരിക്കാത്ത നിലപാടെടുത്താണ് കോൺഗ്രസ് മുന്നോട്ടു പോകുന്നത്. എന്നാൽ ലൈംഗിക ആരോപണ കേസിൽ ഉൾപ്പെട്ട രണ്ടുപേർ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഇല്ലേയെന്നും അവരുടെ കൈകൾ ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി നിൽക്കുന്ന ചിത്രം കേരളീയ പൊതുസമൂഹത്തിനു മുന്നിൽ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ചോദിച്ചു.

V D Satheesan And Pinarayi Vijayan: സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം, പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ്

Cm Pinarayi Vijayan And Vd Satheesan

Updated On: 

10 Dec 2025 17:49 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിൽ എവിടെ വെച്ചും പരസ്യ സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. സംവാദത്തിനുള്ള സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും തൻ്റെ നിർദ്ദേശം അദ്ദേഹം ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

 

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

 

വിവിധ വിഷയങ്ങളിൽ കോൺഗ്രസിനും യു.ഡി.എഫിനുമെതിരെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ശബരിമല ശ്രീകോവിലിലെ സ്വർണം പൊതിഞ്ഞ കട്ടിളയും വാതിലും ദ്വാരപാലക ശിൽപങ്ങളും മോഷ്ടിച്ച കേസിൽ രണ്ട് സഖാക്കൾ നിലവിൽ ജയിലിലാണെന്ന കാര്യം മുഖ്യമന്ത്രിയെ വിനയത്തോടെ ഓർമ്മിപ്പിക്കുകയാണ്. ജയിലിലായ മോഷ്ടാക്കളെ ചേർത്തുപിടിക്കുകയും അതേസമയം കോൺഗ്രസിനെ വിമർശിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെയും സി.പി.എം. നേതാക്കളുടെയും ‘തൊലിക്കട്ടി’ അപാരമാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read: രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

എം.എൽ.എക്കെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാർട്ടിയും സ്വീകരിക്കാത്ത നിലപാടെടുത്താണ് കോൺഗ്രസ് മുന്നോട്ടു പോകുന്നത്. എന്നാൽ ലൈംഗിക ആരോപണ കേസിൽ ഉൾപ്പെട്ട രണ്ടുപേർ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഇല്ലേയെന്നും അവരുടെ കൈകൾ ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി നിൽക്കുന്ന ചിത്രം കേരളീയ പൊതുസമൂഹത്തിനു മുന്നിൽ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രതിപക്ഷ നേതാവ് ചോദ്യങ്ങൾ ഉന്നയിച്ചു. ആരാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി? ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് പോലീസിനെ നിയന്ത്രിക്കുന്നത്? മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ പൂർവകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയ ചോദ്യങ്ങളും വി ഡി സതീശൻ ഉന്നയിച്ചു.

പാർട്ടി എം.എൽ.എ സ്ഥാനം ഉൾപ്പെടെ നൽകി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം ഒരു സിനിമാ പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നല്ലോ. ആ പരാതി എത്ര ദിവസമാണ് പൂഴ്ത്തി വച്ചത്? അത് പോലീസിന് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദിച്ചു.

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്