K B Ganesh Kumar: മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും

K B Ganesh Kumar: മന്ത്രിയുടെ ഭാര്യ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഗണേഷ് കുമാറിനെ വീട്ടിൽ വച്ച് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നും അതിന്റെ ഫോട്ടോകൾ പകർത്തിയതിന് തന്നെ....

K B Ganesh Kumar: മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും

K B Ganesh Kumar (1)

Edited By: 

Arun Nair | Updated On: 10 Mar 2026 | 09:12 AM

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് എതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഗണേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം രംഗത്ത്. മന്ത്രി ഗണേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കി യുവജന മഹിളാ സംഘടനകൾ. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും ഇന്ന് ഗണേഷ് കുമാറിനെ നേരിൽ കണ്ട് സംസാരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഗതാഗത മന്ത്രിക്കെതിരായ ആരോപണങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കും എന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.

മന്ത്രിയുടെ ഭാര്യ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഗണേഷ് കുമാറിനെ വീട്ടിൽ വച്ച് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നും അതിന്റെ ഫോട്ടോകൾ പകർത്തിയതിന് തന്നെ മന്ത്രി ആവശ്യപ്പെട്ടിട്ട് അദ്ദേഹത്തിന്റെ സ്റ്റാഫുകൾ പിടിച്ചു വെക്കുകയും കയ്യേറ്റത്തിനുള്ള ശ്രമം നടന്നു എന്നും ഭാര്യ ആരോപിക്കുന്നു.

ALSO READ:ഒന്നല്ല 5000 പ്രണയം! തനിക്കെതിരെയുള്ള ആരോപണ നിഷേധിച്ച് കെ ബി ഗണേഷ് കുമാർ

മുഖ്യമന്ത്രിയുടെ മകളെ അടക്കം വിവരം ധരിപ്പിച്ചിട്ടും പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. കൂടാതെ മന്ത്രി ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ പരാതി നൽകിയിട്ടും അതിനുവേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപവും പോലീസിനെതിരെ ഉയരുന്നു.

മന്ത്രി ഗണേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കാത്ത സർക്കാരിന്റെ മേക്കത്തിനെതിരെയാണ് പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുന്നത്. അതേസമയം വിവാദങ്ങൾ കത്തുന്നതിനിടയിൽ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന നിയമസഭാ യോഗത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ പങ്കെടുക്കുമെന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
വിശന്നാൽ ദേഷ്യം വരാറുണ്ടോ? ശ്രദ്ധിക്കണം!
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ