Tatkal Bookings: വന്ദേ ഭാരതിൽ പഴയതുപോലെ തത്കാൽ ടിക്കറ്റ് ലഭിക്കില്ല; കേരളത്തിലെ ഈ ട്രെയിനുകളിൽ പുത്തൻ മാറ്റം!

OTP verification for Tatkal Bookings: തത്കാൽ ടിക്കറ്റ് ബുക്കിങ് സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. മുംബൈ സെൻട്രൽ - അഹമ്മദാബാദ് ശതാബ്ദി ട്രെയിനിലായിരുന്നു വൺ ടൈം പാസ്‌വേഡ് വെരിഫിക്കേഷൻ ആദ്യമായി കൊണ്ടുവന്നത്.

Tatkal Bookings: വന്ദേ ഭാരതിൽ പഴയതുപോലെ തത്കാൽ ടിക്കറ്റ് ലഭിക്കില്ല; കേരളത്തിലെ ഈ ട്രെയിനുകളിൽ പുത്തൻ മാറ്റം!

Vande Bharat

Published: 

16 Dec 2025 14:19 PM

കൊച്ചി: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ തത്കാൽ ബുക്കിങ്ങിൽ മാറ്റം. ഇനി മുതൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഒടിപി വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ ബുക്കിങ് പൂർത്തിയാകുകയുള്ളൂവെന്ന് സതേൺ റെയിൽവേ അറിയിച്ചു. വന്ദേ ഭാരതുകൾ ഉൾപ്പെടെ 30 ട്രെയിനുകളിലാണ് പുതിയ അറിയിപ്പ് ബാധകമാകുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് ഒടിപി വരുന്നത്. ഇത് വെരിഫൈ ചെയ്തതാലേ റെയിൽവേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ. ഐആർസിടിസിയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ മുതലായവ വഴി ബുക്ക് ചെയ്യുമ്പോഴും ഒടിപി വെരിഫിക്കേഷൻ നിർബന്ധമാണ്.

തത്കാൽ ടിക്കറ്റ് ബുക്കിങ് സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. മുംബൈ സെൻട്രൽ – അഹമ്മദാബാദ് ശതാബ്ദി ട്രെയിനിലായിരുന്നു വൺ ടൈം പാസ്‌വേഡ് വെരിഫിക്കേഷൻ ആദ്യമായി കൊണ്ടുവന്നത്. പിന്നാലെയാണ് സതേൺ റെയിൽവേയിലെ 30 ട്രെയിനുകളിൽ കൂടി ഒടിപി വെരിഫിക്കേഷൻ നടപ്പിലാക്കുന്നത്.

 

ഒടിപി വെരിഫിക്കേഷൻ നടപ്പിലാക്കുന്ന കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾ

എറണാകുളം – ലോകമാന്യതിലക് ദുരന്തോ എക്സ്പ്രസ് (12224)

എറണാകുളം – ഹസ്രത് നിസാമുദ്ദീൻ ദുരന്തോ (12283)

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജധാനി (12431)

മംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് (20631)

തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (20632)

കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് (20633)

തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് (20634)

ചെന്നൈ – തിരുവനന്തപുരം എസി സൂപ്പർ ഫാസ്റ്റ് (22207)

തിരുവനന്തപുരം – ചെന്നൈ എസി സൂപ്പർ ഫാസ്റ്റ് (22208)

എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് (26652)

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല