AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Otter Bite Incident: മുക്കം ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയവരെ നീർനായ കടിച്ചു; കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

Otter Bite Incident in Mukkam Iruvazhinji River:പുഴയിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു ഇവർ. വേനൽ കടുത്തതോടെ ഈ പ്രദേശത്തെ മറ്റു ജലസ്രോതസ്സുകളിൽ എല്ലാം ജലം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറി. ഇതോടെ കരിമ്പിൽ ഉന്നതിയിൽ ഉള്ള നാട്ടുകാരും സമീപവാസികളും എല്ലാം വെള്ളത്തിനുവേണ്ടി ആശ്രയിച്ചുകൊണ്ടിരുന്നത് ഈ പുഴയെ ആയിരുന്നു. എന്നാൽ അടുത്ത ദിവസങ്ങളിലായി ഇവിടെ നീർനായയുടെ സാന്നിധ്യം വളരെ കൂടുതലാണെന്നും ഇപ്പോൾ പുഴയിലേക്ക്..........

Otter Bite Incident: മുക്കം ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയവരെ നീർനായ കടിച്ചു; കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
Iruvazhinji RiverImage Credit source: Instagram screem grab
Ashli C
Ashli C | Updated On: 26 Apr 2026 | 08:52 AM

കോഴിക്കോട്: മുക്കം നഗരസഭയിൽ ഉൾപ്പെടുന്ന ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാൻ ഇറങ്ങിയവർക്ക് നീർനായയുടെ കടിയേറ്റു. കുട്ടികൾ ഉൾപ്പെടെയുള്ളവരെ നീർനായ ആക്രമിച്ചതായാണ് റിപ്പോർട്ട്.മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയിലെ താമസക്കാരിയായ ഖദീജ, കഞ്ഞിരമുഴി മുളംതോട്ടത്തില്‍ അനീഷിന്റെ മകന്‍ ആദിദേവ്(15), കരിമ്പ് ഉന്നതിയിലെ ബന്ധുവീട്ടില്‍ താമസിക്കാൻ എത്തിയ കാരശ്ശേരി പഞ്ചായത്തിലെ ഏടലമ്പാട്ട് സ്വദേശി ഫിദല്‍ അഹമ്മദ്(9) എന്നിവർക്കാണ് നീർനായയുടെ കടിയേറ്റത്.

പുഴയിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു ഇവർ. വേനൽ കടുത്തതോടെ ഈ പ്രദേശത്തെ മറ്റു ജലസ്രോതസ്സുകളിൽ എല്ലാം ജലം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറി. ഇതോടെ കരിമ്പിൽ ഉന്നതിയിൽ ഉള്ള നാട്ടുകാരും സമീപവാസികളും എല്ലാം വെള്ളത്തിനുവേണ്ടി ആശ്രയിച്ചുകൊണ്ടിരുന്നത് ഈ പുഴയെ ആയിരുന്നു. എന്നാൽ അടുത്ത ദിവസങ്ങളിലായി ഇവിടെ നീർനായയുടെ സാന്നിധ്യം വളരെ കൂടുതലാണെന്നും ഇപ്പോൾ പുഴയിലേക്ക് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയായി മാറിയെന്നും നാട്ടുകാർ പറയുന്നു.

ALSO READ:സൂര്യാഘാതമേറ്റ് രണ്ട് മരണം, രാവിലെ 11 മുതൽ 3 വരെ സെൽഫ് ലോക്ക്ഡൗണോ?

നേരത്തെ തുമ്പോണക്കടവിൽ ഉണ്ടായിരുന്ന കുളിക്കടവ് തീരം പുഴ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പൊളിച്ചു മാറ്റിയിരുന്നു. അതോടെ നാട്ടുകാരെ സംബന്ധിച്ച് ആ ഭാഗത്ത് നിന്നും വെള്ളം എടുക്കാനുള്ള സാഹചര്യവും ഇല്ലാതായി. കൂടാതെ ഇരുവഴിഞ്ഞു പുഴയുടെ പല തീരങ്ങളിലായി ഇത്തരത്തിൽ നിർണായയുടെ ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ടെന്നും. വേണ്ടപ്പെട്ട അധികൃതരെ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നു.

അതേസമയം പരിക്കേറ്റവരുടെ മുറിവുകൾ ആഴത്തിലുള്ളവയാണ്. ഇവരെ ആദ്യം മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീർനായകളുടെ ആക്രമണം ഉണ്ടായാൽ അതിന് നല്ല രീതിയിലുള്ള ചികിത്സ എടുക്കേണ്ടതുണ്ട് കാരണം ഇവ പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. അതിനാൽ ഉടനെ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചേരേണ്ടതാണ്.

ആലപ്പുഴയിൽ മൂർഖന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു.. പുതുവനയിൽ ഇന്ദിര ആണ് മൂർഖന്റെ കടിയേറ്റു മരിച്ചത്. ഇവർക്ക് 65 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. അപകടം ഉണ്ടായതിന് പിന്നാലെ നാട്ടുകാർ ചേർന്ന് ഇന്ദിരയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആന്റിവനം നൽകിയിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Follow Us