AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PV Anwar: ‘പിണറായി സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ

PV Anwar about Pinarayi government: പിണറായി സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുന്നതിനായി യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും താൻ അനുസരിക്കുമെന്നും പി വി അൻവർ വ്യക്തമാക്കി....

PV Anwar: ‘പിണറായി സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ
പിവി അന്‍വര്‍Image Credit source: Facebook
Ashli C
Ashli C | Published: 28 Jan 2026 | 04:36 PM

കേരളം മുഴുവൻ യുഡിഎഫ് പിടിച്ചെടുക്കും എന്ന് പിവി അൻവർ. അതിൽ ആദ്യം നേടുക ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ടിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ബേപ്പൂരിന് ഒരു സ്പെഷ്യൽ പരിഗണന ഉണ്ടാകും. പിണറായി സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുന്നതിനായി യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും താൻ അനുസരിക്കുമെന്നും പി വി അൻവർ വ്യക്തമാക്കി.

പിണറായി മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസറാണ്. കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വർഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായിൽ നിന്നും വരുന്നതെന്നും പി വി അൻവർ ആരോപണം ഉന്നയിച്ചു. കേരളത്തിൽ എവിടെയും മത്സരിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും പി വി അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ALSO READ:‘വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം’; രാഷ്ട്രപതിക്ക് പരാതി നൽകുമെന്ന് SNDP സംരക്ഷണ സമിതി

അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ പൂർണമായി പ്രകടമായിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് യുഡിഎഫിന് നേടാൻ ആകും എന്നും വ്യക്തമാക്കിയിരുന്നു. കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോവുകയാണെന്നും പിണറായിയുടെ തകർച്ചയുടെ കാരണം മുഹമ്മദ് റിയാസ് ആണ് എന്നും പി വി അൻവർ കുറ്റപ്പെടുത്തി. കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നടപ്പാക്കുന്നത് മരുമോനിസമാണ് യുഡിഎഫിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്കൊരുപാധിയും ഇല്ലെന്നും പറഞ്ഞ് അൻവർ എല്ലാം യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാം എന്നും വ്യക്തമാക്കിയിരുന്നു.