AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollakkayil Devaki Amma: മണ്ണറിഞ്ഞ സ്നേഹം; പത്മപുരസ്കാര സാധ്യതയിൽ ദേവകി അമ്മ എന്ന ‘വനമുത്തശ്ശി’

Kollakkayil Devaki Amma Padma Shri: കൊല്ലക്കയിൽ ദേവകി അമ്മയെ പത്മ പുരസ്കാരത്തിന് പരിഗണിക്കുന്നു. സ്വന്തമായി വനം നട്ടുപിടിപ്പിച്ച വീട്ടമ്മയാണ് ദേവകി അമ്മ.

Kollakkayil Devaki Amma: മണ്ണറിഞ്ഞ സ്നേഹം; പത്മപുരസ്കാര സാധ്യതയിൽ ദേവകി അമ്മ എന്ന ‘വനമുത്തശ്ശി’
കൊല്ലക്കയിൽ ദേവകി അമ്മImage Credit source: Social Media
Abdul Basith
Abdul Basith | Published: 25 Jan 2026 | 03:23 PM

കേരളത്തിന്റെ ഹരിതഭൂപടത്തിൽ ഒരു കാട് തന്നെ എഴുതിച്ചേർത്ത വ്യക്തിത്വമാണ് ആലപ്പുഴ ജില്ലയിലെ മുതുകുളം സ്വദേശിനിയായ കൊല്ലക്കയിൽ ദേവകി അമ്മ. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട നിശബ്ദ സേവനത്തിന്റെ അടയാളമാണ് ഇവരുടെ ജീവിതം. രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ പത്മപുരസ്കാരത്തിന് പരിഗണിക്കുന്ന ഉദാത്ത ജീവിത മാതൃക.

1980കളിലാണ് ദേവകി അമ്മ തൻ്റെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ചെടികൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. ഒരു അപകടത്തെ തുടർന്ന് കൃഷിപ്പണിയോട് വിട്ടുനിൽക്കേണ്ടിവന്നത് നിർണായകമായി. വാഹനാപകടത്തിന് പിന്നാലെ നടക്കാൻ ബുദ്ധിമുട്ടായി. അന്ന് ഒരു തൈ കൊണ്ട് തുടങ്ങിയ ഈ ഉദ്യമം ഇന്ന് അഞ്ച് ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന നിബിഡവനമാണ്. ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, അപൂർവ്വങ്ങളായ മരങ്ങൾ തുടങ്ങി ആയിരക്കണക്കിന് സസ്യലതാദികൾ ഉൾപ്പെടുന്നതാണ് ഇന്ന് ഈ വനം. കൃഷ്ണനാൽ, വീട്ടി, തേൻവരിക്ക തുടങ്ങി വംശനാശഭീഷണി നേരിടുന്ന വൃക്ഷങ്ങൾ പോലും ഇവിടെയുണ്ട്. അനേകം പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും ജന്തുജാലങ്ങൾക്കും അഭയസ്ഥാനം കൂടിയാണ് ഈ വനം.

Also Read: Kerala Weather Update: മഴയോട് മഴ, കൂടെ ഇടിമിന്നലും; കാലാവസ്ഥ മുന്നറിയിപ്പ് എങ്ങനെ?

ദേവകി അമ്മയ്ക്ക് ഇതിനകം പ്രാദേശികവും ദേശീയവുമായ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2018ൽ കേന്ദ്ര സർക്കാരിന്റെ ‘നാരി ശക്തി പുരസ്കാരം’, വനം വന്യജീവി വകുപ്പിന്റെ ‘വനമിത്ര’ അവാർഡ്, സംസ്ഥാന സർക്കാരിന്റെ ‘വൃക്ഷമിത്ര’ പുരസ്കാരം എന്നിവയൊക്കെ ദേവകി അമ്മയെ തേടിയെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ പത്മ പുരസ്കാരത്തിനും ദേവകി അമ്മയെ പരിഗണിക്കുന്നത്. പത്മശ്രീ നേടിയ തുളസി ഗൗഡയെപ്പോലെയോ സാലുമരദ തിമ്മക്കയെപ്പോലെയോ കേരള മണ്ണിൽ നിന്ന് ഉയർത്തിക്കാണിക്കാവുന്ന ഏറ്റവും ഉചിതമായ പേരാണ് ദേവകി അമ്മയുടേത്.

1934ൽ ആലപ്പുഴയിലെ മുതുകുളത്താണ് ദേവകി അമ്മ ജനിച്ചത്. 1980 ൽ ഗുരുതരമായ ഒരു വാഹനാപകടമുണ്ടായി. ഇതോടെ ദേവകി അമ്മ മൂന്ന് വർഷത്തോളം കിടപ്പിലായി. ഇതിന് ശേഷമാണ് മരങ്ങൾ വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്.