Ashirnanda Death: ആശിർനന്ദയുടെ മരണം; മുൻ പ്രിൻസിപ്പാൾ അടക്കം 3 അധ്യാപകർക്കെതിരെ കേസ്
Palakkad Ashirnanda Death Case: മുൻ പ്രിൻസിപ്പൾ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെ ജെജെ 75-ാം വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂൺ 23 നാണ് വിദ്യാർത്ഥിനിയായ ആശിർനന്ദ ആത്മഹത്യ ചെയ്തത്.
പാലക്കാട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്. പാലക്കാട് മണ്ണാർകാട് സെന്റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആശിർനന്ദ. കോടതിയുടെ അനുമതിയോടെയാണ് മൂവർക്കുമെതിരെ കെസെടുത്തിട്ടുള്ളത്. മുൻ പ്രിൻസിപ്പൽ അടക്കം 3 അധ്യാപകർക്കെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിരിക്കുന്നത്.
മുൻ പ്രിൻസിപ്പൾ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെ ജെജെ 75-ാം വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂൺ 23 നാണ് വിദ്യാർത്ഥിനിയായ ആശിർനന്ദ ആത്മഹത്യ ചെയ്തത്.
മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസിൽ നിന്ന് മാറ്റിയിരുത്തിയെന്നും ഇതിൻ്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നത്. പരാതിയെ തുടർന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്നു ജീവനക്കാരെ സ്കൂൾ മാനേജ്മെൻ്റ് പുറത്താക്കിയിരുന്നു.
പ്രിൻസിപ്പാൾ ഒ പി ജോയ്സി, ജീവനക്കാരായ സ്റ്റെല്ല ബാബു, എ ടി തങ്കം എന്നിവരെയാണ് സ്കൂൾ അധികൃതർ പുറത്താക്കിയത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ ആശിർനന്ദയെ രാത്രിയോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് കുടുംബം സ്കൂളിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.