Palakkad Vote Bribery: പാലക്കാട്ടെ വോട്ടിന് കൈക്കൂലി ആരോപണം: പരാതിക്കാരിയുടെ മൊഴിയെടുത്തു
Palakkad Vote Bribery Allegation: വയോധികയുടെ വീട്ടിലെത്തി വെള്ള സാരി ധരിച്ച ഒരു യുവതി പണം കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. കൂടാതെ സംഭവത്തിനു പിന്നാലെ എൽഡിഎഫും യുഡിഎഫും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സമഗ്ര അന്വേഷണം നടത്തുന്നത്. എൽഡിഎഫ് യുഡിഎഫ് നേതാക്കളുടെ മൊഴിയും പാലക്കാട് ടൗൺ പൊലീസ് രേഖപ്പെടുത്തി.....
പാലക്കാട്: വോട്ട് നേടാൻ കൈക്കൂലി നൽകി എന്ന ബിജെപിക്കെതിരായ ആരോപണത്തിൽ സമഗ്രമായ അന്വേഷണത്തിന് നീക്കവുമായി പോലീസ്. സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി ദൃശ്യങ്ങൾ ശേഖരിച്ചു. കൂടാതെ നിശബ്ദ പ്രചാരണ ദിവസങ്ങളിൽ മറ്റു വീടുകളിലും ശോഭ എത്തിയോ എന്നും പണം നൽകിയിട്ടുണ്ടോ എന്നും പോലീസ് പരിശോധന നടത്തും.
ഒരു വയോധികയുടെ വീട്ടിലെത്തി വെള്ള സാരി ധരിച്ച ഒരു യുവതി പണം കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. കൂടാതെ സംഭവത്തിനു പിന്നാലെ എൽഡിഎഫും യുഡിഎഫും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സമഗ്ര അന്വേഷണം നടത്തുന്നത്. എൽഡിഎഫ് യുഡിഎഫ് നേതാക്കളുടെ മൊഴിയും പാലക്കാട് ടൗൺ പൊലീസ് രേഖപ്പെടുത്തി.
ALSO READ:പാലക്കാട്ടെ വോട്ട് കച്ചവടം; ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് വാരണാധികാരി ആയ ആർഡിഒ ജില്ലാ കളക്ടർക്ക് കൈമാറും. കൂടാതെ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ആർഡിഒ കളക്ടറെ അറിയിച്ചിരുന്നു.കണ്ണാടി തരുവകുറിശിയിലെ വോട്ടർക്ക് പാലക്കാട് എൻഡിഎസ് സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഒപ്പം എത്തിയ യുവതി പണം നൽകിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്നാൽ ആരോപണത്തെ ചെറുക്കുവാൻ പല വാദങ്ങളും ശോഭാസുരേന്ദ്രനും ജില്ലയിലെ ബിജെപി നേതാക്കളും പറയുന്നുണ്ട്. ഇതിൻ്റെ വീഡിയോ വലിയോ തോതിൽ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
സാമൂഹിക മാധ്യമങ്ങളിലെത്തിയ വീഡിയോ
The BJP has come under scrutiny following an attempt to influence voters through cash distribution in the constituency.
Visuals have emerged purportedly showing money being distributed under the leadership of Palakkad BJP candidate Shobha Surendran.
The incident reportedly took… https://t.co/S9BDH5yZjk pic.twitter.com/Eaqs04f8BF
— Hate Detector 🔍 (@HateDetectors) April 8, 2026