Palakkad Women Death: യുവതിയെ കാണാനില്ലെന്ന് പരാതി; മൃതശരീരം കണ്ടെത്തിയത് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ
Palakkad karinkarapulli Women Death: ഇന്നലെ വൈകിട്ട് മുതൽ വത്സലയെ കാണാനില്ലെന്നായിരുന്നു സഹോദരി പരാതി നൽകിയത്. പാലക്കാട് സൗത്ത് പോലീസിലാണ് പരാതി നൽകിയത്. ഇന്ന് പുലർച്ചെ വീടിന് സമീപത്ത് വച്ച് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.
പ്രതീകാത്മക ചിത്രം Image Credit source: Social Media
പാലക്കാട്: പാലക്കാട് കാണാനില്ലെന്ന് പരാതി നൽകിയതിന് പിന്നലെ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഞ്ഞപ്ര സ്വദേശിനി വത്സലയെ (75) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് മുതൽ വത്സലയെ കാണാനില്ലെന്നായിരുന്നു സഹോദരി പരാതി നൽകിയത്. പാലക്കാട് സൗത്ത് പോലീസിലാണ് പരാതി നൽകിയത്. ഇന്ന് പുലർച്ചെ വീടിന് സമീപത്ത് വച്ച് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.
വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു
കൊല്ലം നെടുവത്തൂരിൽ വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെ അയൽവാസിയായ ധനേഷിനെ (37) പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം.