Palakkad Murder Case: പാലക്കാട് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; പ്രതിക്കായി തിരച്ചില്‍
Palakkad Kozhinjampara Murder Case: ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ ഒരാള്‍ സന്തോഷിനെ അക്രമിക്കുകയായിരുന്നു
പാലക്കാട്: യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കരംപൊറ്റ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ ഒരാള്‍ സന്തോഷിനെ അക്രമിക്കുകയായിരുന്നു. കൊലപാതകം നടന്നയുടന്‍ പ്രതി സ്ഥലംവിട്ടു. സന്തോഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വീട്ടമ്മ പുഴയിൽ ചാടി മരിച്ചു
പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി മരിച്ചു. പറവൂരിലാണ് സംഭവം. കോട്ടുവള്ളി സ്വദേശിനി ആശ ബെന്നിയാണ് മരിച്ചത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ആശ രണ്ട് തവണ അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായാണ് വിവരം. സംഭവത്തില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും എതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്.
ആശ കടം വാങ്ങിയ കാര്യം പിന്നീടാണ് താന്‍ അറിയുന്നതെന്ന് ഭര്‍ത്താവ് ബെന്നി ഒരു ചാനലിനോട് പ്രതികരിച്ചു. പലിശ ഉള്‍പ്പെടെ 35 ലക്ഷം രൂപ തിരികെ കൊടുത്തതായി ആശ പറഞ്ഞിരുന്നുവെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.