Palakkad Student Suspended : മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് പ്രധാനാധ്യാപകന് നേരെ കൊലവിളി; പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പൻഡ് ചെയ്തു

Palakkad Student Suspended For Threatening Teacher: പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പൻഡ് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് പ്രധാനാധ്യാപകന് നേരെ കൊലവിളി നടത്തിയ പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെയാണ് സസ്പൻഡ് ചെയ്തത്.

Palakkad Student Suspended : മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് പ്രധാനാധ്യാപകന് നേരെ കൊലവിളി; പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പൻഡ് ചെയ്തു

പ്രതീകാത്മക ചിത്രം

Updated On: 

22 Jan 2025 | 08:08 AM

മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് പ്രധാനാധ്യാപകന് നേരെ കൊലവിളി നടത്തിയ വിദ്യാർത്ഥിയെ സസ്പൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെയാണ് പുറത്താക്കിയത്. മൊബൈൽ ഫോൺ പിടിച്ചുവച്ച പ്രധാനാധ്യാപകനെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുന്ന വിദ്യാർത്ഥിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന കർശനനിർദ്ദേശമുള്ളതാണ്. ഇത് മറികടന്നാണ് വിദ്യാർത്ഥി കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നത്. ഫോൺ പിടിച്ചെടുത്ത അധ്യാപകൻ ഇത് പ്രധാനാധ്യാപകനെ ഏല്പിച്ചു. ഇതിന് പിന്നാലെയാണ് മൊബൈൽ ഫോൺ ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥി പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തിയത്. റിയ്ക്കുള്ളിൽ തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് പറയും. ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്നൊക്കെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തുന്നത് വിഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പ്രധാനാധ്യാപകൻ വഴങ്ങിയില്ല. ഇതോടെ, പുറത്തിറങ്ങിയാൽ കാണിച്ചുതരാമെന്ന് വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പുറത്തിറങ്ങിയാൽ എന്ത് ചെയ്യും എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നുകളയുമെന്ന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തുന്നതും വിഡിയോയിൽ കാണാമായിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥിയെ സസ്പൻഡ് ചെയ്ത സ്കൂൾ അധികൃതർ തൃത്താല പോലീസിൽ പരാതിനൽകി.

Also Read: ‘സാറിനെ പുറത്ത് കിട്ടിയാൽ തീർത്തുകളയും’; അധ്യാപകർക്കെതിരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർഥി

രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവച്ച് വീഴ്ത്തി. ബാങ്ക് കവർച്ചാ കേസ് പ്രതിയെയാണ് പോലീസ് കാലിൽ വെടിവച്ച് വീഴ്ത്തിയത്. ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു പോലീസിൻ്റെ ഇടപെടൽ. പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.

ഉള്ളാൾ കൊട്ടേക്കർ സഹകരണ ബാങ്ക് കവർച്ചാ കേസ് പ്രതിയായ മുംബൈ സ്വദേശി കണ്ണൻ മണിയാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. കേസിൻ്റെ തെളിവെടുപ്പിനായി ഇയാളെ പോലീസ് കെസി റോഡിൽ എത്തിച്ചിരുന്നു. ഈ സമയത്ത് പോലീസുകാരെ ബിയർ ബോട്ടിൽ കൊണ്ട് കുത്തി പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് മുകളിലേക്ക് വെടിയുതിർത്ത് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതി രക്ഷപ്പെടാനുള്ള ശ്രമം തുടർന്നു. ഇതോടെ പോലീസ് ഇയാളുടെ കാലിൽ വെടിവച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി. ഉള്ളാള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണ എച്ച്എന്‍, പോലീസ് ഉദ്യോഗസ്ഥരായ അഞ്ജനപ്പ, നിതിന്‍ എന്നിവർക്ക് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പോലീസുകാരെയും പ്രതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്തർ സംസ്ഥാന മോഷ്ടാവായ കണ്ണൻ മണി മുംബൈ, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 17ന് മംഗളൂരുവിലെ ഉള്ളാൾ സഹകരണ ബാങ്കിൽ പട്ടാപ്പകൽ നടത്തിയ മോഷണമാണ് പോലീസ് നടപടിയിലേക്ക് വഴിതെളിച്ചത്. ബാങ്ക് ജീവനക്കാരെ തോക്കിന്മുനയിൽ നിർത്തി 12 കോടി രൂപയോളം മതിപ്പ് വില വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ണൻ മണിയും സംഘം സംഘം കൊള്ളയടിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ തിരുനൽവേലിയിൽ നിന്ന് സംഘത്തിൽ പലരും പിടിയിലായി. ഇതുവരെ പിടികിട്ടാത്ത സംഘത്തിലെ മറ്റ് രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

 

Related Stories
Weather Update Kerala: മലയോരം തണുത്തു വിറയ്ക്കുന്നു, കളമൊഴിഞ്ഞിട്ടില്ല മഴ, മുന്നറിയിപ്പുകൾ ഇങ്ങനെ
Rahul Easwar: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ
ഈഴവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി; പത്മഭൂഷണ് പിന്നില്‍ ‘യുപി മോഡല്‍’ തന്ത്രം?
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ