AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Paliyekkara Toll Rate: പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി, ഇനി നൽകേണ്ടത് ഇത്രയും രൂപ

Paliyekkara Toll rates Hiked: ഹൈക്കോടതി ഉത്തരവ് പ്രകാരം പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്റ്റംബര്‍ 9 വരെ റദ്ദ് ചെയ്തിരിക്കുകയാണ്.

Paliyekkara Toll Rate: പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി, ഇനി നൽകേണ്ടത് ഇത്രയും രൂപ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 31 Aug 2025 | 02:22 PM

കൊച്ചി: പാലിയേക്കരയിൽ ടോള്‍ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി. ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവയ്പിച്ച ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുന്നത്.

സെപ്റ്റംബര്‍ 10 മുതല്‍ ഒരു ഭാ​ഗത്തേക്കുള്ള യാത്രയ്ക്ക് ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇനി 95 രൂപ നൽകണം. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയായി വ‍ർധിക്കും.

ALSO READ: ഓണത്തിരക്കിൽ സർവീസ് വർധിപ്പിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയും; അവസാന സർവീസിലും മാറ്റം

ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 രൂപയിൽ നിന്ന് 245 രൂപയായി ഉയരും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയായും ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയായും മാറും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയായി. ഒന്നിൽ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയ്ക്ക് പകരം 795 രൂപ നൽകണം.

ഹൈക്കോടതി ഉത്തരവ് പ്രകാരം പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്റ്റംബര്‍ 9 വരെ റദ്ദ് ചെയ്തിരിക്കുകയാണ്. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാര്‍ ലംഘനങ്ങളും സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും ടോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.