Christmas New Year Bumper 2026-27: ക്രിസ്മസ്-ന്യൂയര്‍ ബമ്പറില്‍ വന്‍ മാറ്റം; ഒന്നാം സമ്മാനം അഞ്ച് കോടി കൂട്ടി
Kerala Lottery Christmas Bumper 2026 25 Crore Jackpot and Other Prize Details: ഒന്നാം സമ്മാനത്തിന് പുറമെ കോടികള്‍ സ്വന്തമാക്കാന്‍ മറ്റ് അവസരങ്ങളുമുണ്ട്. രണ്ടാം സമ്മാനമായി 24 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 24 പേര്‍ക്ക് 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി 24 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. ഒരു ലക്ഷം രൂപ വീതമുള്ള അഞ്ചാം സമ്മാനം 108 പേര്‍ക്കാണ് ലഭിക്കുക.
കേരളത്തിലെ ലോട്ടറി പ്രേമികള്‍ക്ക് ആവേശം പകരാന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ എത്തുന്നു. ഇത്തവണ ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യക്കുറി വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 20 കോടി രൂപയായിരുന്ന സമ്മാനത്തുക അഞ്ച് കോടി രൂപ വര്‍ധിപ്പിച്ചതോടെയാണ് ഓണം ബമ്പറിന് തുല്യമായ സമ്മാനത്തുക ക്രിസ്മസ് ബമ്പറിലും ലഭിക്കുന്നത്.
2026-27 വര്‍ഷത്തെ ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് വില്‍പ്പന നവംബര്‍ 28ന് ആരംഭിക്കും. ഒരു ടിക്കറ്റിന് 450 രൂപയാണ് വില. 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടക്കുക.
24 പേര്‍ക്ക് ഒരു കോടി രൂപ വീതം
ഒന്നാം സമ്മാനത്തിന് പുറമെ കോടികള്‍ സ്വന്തമാക്കാന്‍ മറ്റ് അവസരങ്ങളുമുണ്ട്. രണ്ടാം സമ്മാനമായി 24 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 24 പേര്‍ക്ക് 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി 24 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. ഒരു ലക്ഷം രൂപ വീതമുള്ള അഞ്ചാം സമ്മാനം 108 പേര്‍ക്കാണ് ലഭിക്കുക. ഇതിന് പുറമെ 5,000, 2,000, 1,000, 600, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമ്മാനത്തുക എത്രയെന്ന് നോക്കാം
- ഒന്നാം സമ്മാനം- 25 കോടി രൂപ
- രണ്ടാം സമ്മാനം- ഒരു കോടി രൂപ വീതം 24 പേര്‍ക്ക്
- മൂന്നാം സമ്മാനം- 10 ലക്ഷം രൂപ വീതം 24 പേര്‍ക്ക്
- നാലാം സമ്മാനം- അഞ്ച് ലക്ഷം രൂപ വീതം 24 പേര്‍ക്ക്
- അഞ്ചാം സമ്മാനം- ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക്
- 5,000 രൂപ വീതം- 32,400 പേര്‍ക്ക്
- 2,000 രൂപ വീതം- 60,480 പേര്‍ക്ക്
- 1,000 രൂപ വീതം- 1,10,160 പേര്‍ക്ക്
- 600 രൂപ വീതം- 2,72,160 പേര്‍ക്ക്
- 500 രൂപ വീതം- 2,91,600 പേര്‍ക്ക്
Also Read: Kerala Lottery Result: കാരുണ്യ ഭാഗ്യക്കുറി എടുത്തിരുന്നോ, ഫലം വന്നിട്ടുണ്ടേ… വേഗം നോക്കിക്കോ
ഇതിനുപുറമെ 11 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്. സമ്മാനത്തുകയായി 124.01 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
12 സീരീസുകളിലായി ടിക്കറ്റുകള്‍
CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നിങ്ങനെ 12 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കുന്നത്. ആകെ 1.08 കോടി ടിക്കറ്റുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് വിലയായ 450 രൂപയില്‍ അടിസ്ഥാന വിലയും 40 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്നു.
നറുക്കെടുപ്പ് യന്ത്രം ഉപയോഗിച്ച് ജഡ്ജിങ് പാനലിന്റെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക. തിരഞ്ഞെടുക്കുന്ന നമ്പറുകള്‍ വിറ്റ ടിക്കറ്റുകളുടേതാണെന്ന് ഉറപ്പാക്കിയ ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുക. ടിക്കറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകൃത ലോട്ടറി ഏജന്റുമാരെ മാത്രം സമീപിക്കണം. ഓണ്‍ലൈന്‍ വഴിയുള്ള അനധികൃത ടിക്കറ്റ് വില്‍പ്പനയില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.