AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

K Stores: റേഷൻ കടകൾ വഴി ഇനി പാസ്പോർട്ട് അപേക്ഷയും; പുതിയ സേവനങ്ങൾ ഇങ്ങനെ

K Store Ration Shops in Kerala: ഗ്രാമ പ്രദേശത്തുള്ള സാധാരണക്കാർക്ക് അവശ്യ സേവനങ്ങൾക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീർഘ ദൂര യാത്രകൾ ഒഴിവാക്കാൻ ഇതുവഴി കഴിയുമെന്ന് മന്ത്രി പറഞ്ഞു.

K Stores: റേഷൻ കടകൾ വഴി ഇനി പാസ്പോർട്ട് അപേക്ഷയും; പുതിയ സേവനങ്ങൾ ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images / Social Media
nithya
Nithya Vinu | Published: 31 Aug 2025 21:33 PM

തിരുവനന്തപുരം: റേഷൻ കടകൾ വഴി ഇനി പാസ്പോർട്ടിന് അപേക്ഷിക്കാം. ഞെട്ടണ്ട, സം​ഗതി സത്യമാണ്. ‘കെ സ്റ്റോർ’ ആക്കുന്ന റേഷൻ കടകളിൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പ്രദേശത്തുള്ള സാധാരണക്കാർക്ക് അവശ്യ സേവനങ്ങൾക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീർഘ ദൂര യാത്രകൾ ഒഴിവാക്കാൻ ഇതുവഴി കഴിയുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 2300 ലധികം കടകൾ കേരളത്തിൽ കെ സ്റ്റോർ ആയി. ഓണം കഴിയുമ്പോൾ 14000 റേഷൻ കടകളും ‘കെ സ്റ്റോർ’ ആക്കുയാണ് ലക്ഷ്യം. ആധാർ സേവനങ്ങൾ, പെൻഷൻ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ CSC സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോർ വഴി ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ കെ-സ്റ്റോർ വഴി നടത്താൻ സാധിക്കും. അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിൻഡറും മിൽമ ഉൽപന്നങ്ങളും കെ-സ്റ്റോർ വഴി ലഭിക്കും. ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ കെ-സ്റ്റോർ വലിയ ചലനം സൃഷ്ടിക്കുമെന്നും കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതൽ ശക്തമാകുമെന്നും മന്ത്രി അറിയിച്ചു.