Pathanamthitta Collector: കണ്ടം ക്രിക്കറ്റ് കളിയിൽ കുട്ടികൾക്കൊപ്പം ഫുൾ പവർ; വാക്ക് പാലിച്ച് പത്തനംതിട്ട കളക്ടർ

Pathanamthitta Collector Kandam Cricket: കണ്ടം ക്രിക്കറ്റിൽ ഒരു കൈ നോക്കി പത്തനംതിട്ട കളക്ടർ. വെട്ടിപ്പുറത്തെ ഗ്രൗണ്ടിലെത്തിയ കളക്ടർ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു.

Pathanamthitta Collector: കണ്ടം ക്രിക്കറ്റ് കളിയിൽ കുട്ടികൾക്കൊപ്പം ഫുൾ പവർ; വാക്ക് പാലിച്ച് പത്തനംതിട്ട കളക്ടർ

പത്തനംതിട്ട കളക്ടർ

Updated On: 

18 Sep 2025 | 03:19 PM

വാക്കുപാലിച്ച് പത്തനംതിട്ട കളക്ടർ. കണ്ടം ക്രിക്കറ്റ് കളിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന പ്രഖ്യാപനമാണ് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ് പാലിച്ചത്. വെട്ടിപ്പുറത്തെ ഗ്രൗണ്ടിലെത്തിയ കളക്ടർ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു. ഓൺമനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ചെറുപ്പത്തിൽ താൻ ഒരുപാട് കണ്ടം ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ, ഇപ്പോൾ പഴയതുപോലെയല്ല. അവധിക്കാലങ്ങളിൽ കുട്ടികൾ പുറത്തിറങ്ങാറില്ല. വേനൽക്കാല കോഴ്സുകളും ക്യാമ്പുകളുമൊക്കെയുണ്ട്. എന്നാൽ, അത് എല്ലാവർക്കും കഴിയില്ല. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണ് നമുക്ക് വേണ്ടിയിരുന്നത്.

Also Read: Coconut oil price: വെളിച്ചെണ്ണ വില രൂക്ഷം. പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും – അടിയന്തര പ്രമേയ ചർച്ച തുടങ്ങി

മയക്കുമരുന്നിനെതിരായ ബോധവത്കരണവും ക്യാമ്പുമൊക്കെ നടക്കുന്നുണ്ട്. പക്ഷേ, അത് എല്ലാവരിലേക്കും എത്തുന്നില്ല. അങ്ങനെയാണ് കണ്ടം ക്രിക്കറ്റ് വീണ്ടും ജനിച്ചത്. ഇപ്പോഴുള്ള പല രക്ഷിതാക്കളും ഇങ്ങനെ കണ്ടം ക്രിക്കറ്റ് കളിച്ചവരാണ്. അതുകൊണ്ട് അവർ തങ്ങളുടെ മക്കളെ പിന്തുണയ്ക്കുമെന്ന് കരുതി എന്നും കളക്ടർ പറഞ്ഞു.

വലിയ സ്വീകാര്യതയാണ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ പലരും കണ്ടം ക്രിക്കറ്റിൻ്റെ ചിത്രങ്ങൾ സഹിതം കമൻ്റായി രേഖപ്പെടുത്തി. പലരും സ്ഥലമില്ലാത്തതിനാൽ റോഡുകളിൽ ക്രിക്കറ്റ് കളിച്ചു. അതൊക്കെ ഈ നീക്കത്തിൻ്റെ നേട്ടമായിരുന്നു എന്നും കളക്ടർ പറഞ്ഞു. ഏപ്രിൽ രണ്ടിനാണ് കളക്ടർ തൻ്റെ ഫേസ്ബുക്ക് പേജിൽ കണ്ടം ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുമെന്നറിയിച്ചത്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്