Pinarayi Vijayan and Mohanlal : കുസൃതി ചോദ്യം ചോദിച്ച് ലാലേട്ടൻ, രജനി ഫാൻ എന്ന് പിണറായി… സിനിമയിൽ ചെയ്യാൻ ആ​ഗ്രഹമുള്ള റോൾ ഇത്…

Pinarayi Vijayan interview with Mohanlal about movie acting : താനൊരു കടുത്ത രജനീകാന്ത് ആരാധകനായിരുന്നു എന്ന വെളിപ്പെടുത്തലും മുഖ്യമന്ത്രി നടത്തി. ആക്ഷൻ സിനിമകളോടുള്ള തന്റെ താല്പര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

Pinarayi Vijayan and Mohanlal : കുസൃതി ചോദ്യം ചോദിച്ച് ലാലേട്ടൻ, രജനി ഫാൻ എന്ന് പിണറായി... സിനിമയിൽ ചെയ്യാൻ ആ​ഗ്രഹമുള്ള റോൾ ഇത്...

Mohanlal, Pinarayi Vijayan

Published: 

27 Feb 2026 | 02:39 PM

തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ തിരക്കുകൾക്കിടയിലും തന്നിലെ സിനിമാ പ്രേമിയെക്കുറിച്ച് വാചാലനായി മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ലഭിച്ചാൽ ഏത് വേഷം ചെയ്യാനാണ് ആഗ്രഹമെന്ന മോഹൻലാലിന്റെ ചോദ്യത്തിന് അതീവ രസകരമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

“സിനിമയിൽ അഭിനയിക്കാനുള്ള കാലമൊക്കെ കഴിഞ്ഞല്ലോ. ഇപ്പോൾ പറ്റുന്ന ഒരേയൊരു റോൾ മാത്രമേയുള്ളൂ, പ്രായമുള്ള കഥാപാത്രം,” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി. തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ മാത്രമേ ഇനി സ്ക്രീനിൽ ഇണങ്ങുകയുള്ളൂ എന്ന മുഖ്യമന്ത്രിയുടെ തമാശ നിറഞ്ഞ മറുപടി മോഹൻലാലിലും ചിരി പടർത്തി.

 

കെടിവിയും രജനീകാന്ത് സിനിമകളും

 

താനൊരു കടുത്ത രജനീകാന്ത് ആരാധകനായിരുന്നു എന്ന വെളിപ്പെടുത്തലും മുഖ്യമന്ത്രി നടത്തി. ആക്ഷൻ സിനിമകളോടുള്ള തന്റെ താല്പര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. “ഒരു ഘട്ടത്തിൽ രജനീകാന്ത് സിനിമകളായിരുന്നു എനിക്ക് ഏറെ ഇഷ്ടം. കെടിവിയിൽ സ്ഥിരമായി രജനിപ്പടങ്ങൾ വരുമായിരുന്നു, അതൊക്കെ ഞാൻ ഇരുന്ന് കാണാറുണ്ടായിരുന്നു,” പഴയ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ALSO READ:മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ കഥാപാത്രം അതാണ്! മനസ്സ് തുറന്ന് മുഖ്യമന്ത്രി

താൻ കണ്ട സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന ചോദ്യത്തിന് മോഹൻലാൽ അഭിനയിച്ച ‘അമൃതംഗമയ’ എന്ന ചിത്രമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. എം.ടി. വാസുദേവൻ നായരുടെ രചനയിൽ പിറന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും, അതൊരു വലിയ സാമൂഹിക പ്രതിബദ്ധതയുള്ള വേഷമായി തോന്നിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഠനകാലത്തെ കലാപ്രവർത്തനങ്ങളെക്കുറിച്ചും തന്നെ സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും നീണ്ട സംഭാഷണമാണ് ഇരുവരും തമ്മിൽ നടന്നത്. താൻ ആരാധിക്കുന്ന താരത്തിന് മുന്നിൽ തന്റെ സിനിമാ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Follow Us
Related Stories
Trawling Ban in Kerala: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ; കപ്പലടുക്കാൻ ബോട്ടുകൾക്ക് നിർദേശം
Kerala Weather Update: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട്
Kerala High Speed Rail: കേരളത്തിൽ അതിവേഗ റെയിൽപ്പാത: ഇ. ശ്രീധരന്റെ ബദൽ പദ്ധതി പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
Kasaragod Wall Collapse: കാസര്‍കോട് വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
IAS Officers Suspension Revoked: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പുതിയ ചുമതലകൾ ഉടൻ
Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് 5 ജില്ലകളിൽ അതിതീവ്രമഴ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
മഴക്കാലത്ത് ഇനി പനി വരില്ല, പരിഹാരം അടുക്കളയിൽ
മണിപ്ലാന്റ് അടുക്കളയിൽ വയ്ക്കാമോ?
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ