PM Shri Scheme:ഒപ്പിട്ടത് ശരിയായില്ല! പിഎംശ്രീയിൽ ഇടതു സർക്കാറിന് തെറ്റിയെന്ന് പിണറായി വിജയന്റെ മുൻ അഡീ. പ്രൈവറ്റ് സെക്രട്ടറി
PM Shri Scheme:പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോക്ടർ രതീഷ് കാളിയാടന്റെ പ്രതികരണം.കേന്ദ്രസർക്കാരുമായുള്ള കരാറിൽ നിന്നും സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ ആകില്ലെന്നും സ്കൂൾ കേരള മുൻ ഡയറക്ടർ കൂടിയായിരുന്ന രതീഷ് കാളിയാടൻ വ്യക്തമാക്കുന്നു. പിഎംശ്രീ പദ്ധതിയുമായി മുന്നോട്ട് നീങ്ങാൻ യുഡിഎഫ് സർക്കാർ ഉന്നയിക്കുന്ന വാദത്തെ ബലപ്പെടുത്തുന്ന ഈ അഭിപ്രായത്തിനെതിരെ...................
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനത്തിൽ പരാമർശം. മന്ത്രിസഭയെ മറികടന്ന് എൽഡിഎഫ് സർക്കാർ പിഎംശ്രീ കരാറിൽ ഒപ്പിട്ടത് ശരിയായില്ലെന്നാണ് പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോക്ടർ രതീഷ് കാളിയാടന്റെ പ്രതികരണം. ഒരു വാരികയിൽ നൽകിയ ലേഖനത്തിലാണ് പിണറായി സർക്കാരിനെ വിമർശിച്ചു കൊണ്ടുള്ള പരാമർശം ഉള്ളത്.
ഏകപക്ഷീയമായി പിന്മാറാൻ ആകില്ല
കേന്ദ്രസർക്കാരുമായുള്ള കരാറിൽ നിന്നും സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ ആകില്ലെന്നും സ്കൂൾ കേരള മുൻ ഡയറക്ടർ കൂടിയായിരുന്ന രതീഷ് കാളിയാടൻ വ്യക്തമാക്കുന്നു. പിഎംശ്രീ പദ്ധതിയുമായി മുന്നോട്ട് നീങ്ങാൻ യുഡിഎഫ് സർക്കാർ ഉന്നയിക്കുന്ന വാദത്തെ ബലപ്പെടുത്തുന്ന ഈ അഭിപ്രായത്തിനെതിരെ മുൻ മന്ത്രിമാരായ കെഎൻ ബാലഗോപാലും പി രാജീവും രംഗത്തെത്തിയിട്ടുണ്ട്.
ALSO READ:ആർ നാസറിന് ബൗദ്ധികമായ കഴിവോ കായിക ശേഷിയോ ഇല്ല; അധിക്ഷേപവുമായി ജി സുധാകരൻ
സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ല………
ഈ പുതിയ വിവാദങ്ങൾ എൽഡിഎഫ് ചെയ്തതൊക്കെ പൊതുമധ്യത്തിലുള്ളതാണെന്നും യുഡിഎഫ് സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് എന്നുമാണ് പി രാജീവിന്റെ പ്രതികരണം. പിഎംശ്രീ പദ്ധതിയിൽ കേരളം മുന്നോട്ട് പോയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ എൻ ബാലഗോപാലും പറഞ്ഞു. സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ല എന്നും കെ കെ ശൈലജയും വ്യക്തമാക്കി. അതേസമയം തന്റെ ലേഖനത്തിലെ ഉള്ളടക്കം വളച്ചൊടിച്ചതെന്നാണ് പിന്നീട് കാളിയാടന്റെ പ്രതികരണം.
കരാറിൽ ഒപ്പിടേണ്ടി വന്ന സാമ്പത്തിക സംബന്ധത്തിന്റെ സാഹചര്യവും പദ്ധതിയുടെ ഭാഗമാകാതെ പിടിച്ചുനിൽക്കുന്നതിനു വേണ്ടി പിണറായി സർക്കാർ നടത്തിയ പരിശ്രമവുമാണ് തന്റെ ലേഖനത്തിലെ ഉള്ളടക്കം എന്നാണ് രതീഷ് കാളിന്റെ പ്രതികരണം ചില ഭാഗങ്ങൾ അടർത്തിയെടുത്തുകൊണ്ട് പിണറായി സർക്കാരിനെതിരെ എന്ന് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇതിനൊപ്പം തന്നെ മുൻ വിദ്യാഭ്യാസ മന്ത്രിയായ വി ശിവൻകുട്ടിയുടെ വാദങ്ങളും രതീഷ് കാളിയാടൻ തള്ളിപ്പറഞ്ഞിട്ടുണ്ട്. പിഎംശ്രീ പദ്ധതിയിൽ കേരള സിലബസ് നടപ്പാക്കുവാനും സംസ്ഥാനത്തിന് സ്കൂൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. ഇതു രണ്ടും നിലവിൽ പിഎംശ്രീ യിൽ സാധ്യമാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടിയുടെ വാദമാണ് രതീഷ് കാളിയാടൻ തള്ളിയിരിക്കുന്നത്.
ENGLISH SUMMARY
Former Chief Minister Pinarayi Vijayan’s Additional Private Secretary’s article criticizing the LDF government regarding the PM Shri project. Dr. Ratheesh Kaliyadan, who was Pinarayi Vijayan’s private secretary, responded that it was not right for the LDF government to sign the PM Shri agreement bypassing the cabinet.