AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? ഇന്ന് ഒരു പവനും ഗ്രാമിനും കൊടുക്കേണ്ടത്…

Kerala Gold Rate Today: ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സാധാരണയായി സ്വര്‍ണത്തിന് വില കൂടുന്നതാണ് പതിവെങ്കിലും, പശ്ചിമേഷ്യന്‍ യുദ്ധത്തിൽ സ്വർണവില ഇടിയുകയാണ് ഉണ്ടായത്. യുദ്ധഭീഷണിയും മാന്ദ്യ ആശങ്കകളും നിലനിൽക്കുമ്പോഴും സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. യുഎസിലെ ഉയർന്ന പലിശനിരക്കും ശക്തമായ യുഎസ് ഡോളറുമാണ് ഇതിന് പ്രധാന കാരണങ്ങൾ.

Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? ഇന്ന് ഒരു പവനും ഗ്രാമിനും കൊടുക്കേണ്ടത്…
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 13 Jul 2026 | 07:28 AM

സംസ്ഥാനത്ത് സ്വർണവില താഴേക്ക്. നിലവിൽ പവന് 1,05,840 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,230 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസമുണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 239.90 രൂപയും കിലോയ്ക്ക് 2,39,900 രൂപയുമാണ് നൽകേണ്ടത്.

സ്വർണവില ഇടിഞ്ഞത് എന്തുകൊണ്ട്?

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സാധാരണയായി സ്വര്‍ണത്തിന് വില കൂടുന്നതാണ് പതിവെങ്കിലും, പശ്ചിമേഷ്യന്‍ യുദ്ധത്തിൽ സ്വർണവില ഇടിയുകയാണ് ഉണ്ടായത്. യുദ്ധഭീഷണിയും മാന്ദ്യ ആശങ്കകളും നിലനിൽക്കുമ്പോഴും സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. യുഎസിലെ ഉയർന്ന പലിശനിരക്കും ശക്തമായ യുഎസ് ഡോളറുമാണ് ഇതിന് പ്രധാന കാരണങ്ങൾ. കൂടാതെ, ദീർഘകാല വിലക്കയറ്റത്തിനു ശേഷം വ്യാപകമായുണ്ടായ ലാഭമെടുപ്പും വില ഇടിവിലേക്ക് നയിച്ചു.

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിച്ച് യുഎസും ഇറാനും തമ്മില്‍ താത്കാലിക സമാധാന കരാറില്‍ ഒപ്പുവെച്ചതോടെ ക്രൂഡ് ഓയില്‍ വില കുറഞ്ഞിരുന്നു. പിന്നാലെ, പണപ്പെരുപ്പ ആശങ്ക കുറയുകയും സ്വർണവിലയിൽ മാറ്റം സംഭവിക്കുകയും ചെയ്തു. എന്നാല്‍ യുദ്ധം വീണ്ടും ആരംഭിച്ചതോടെ ക്രൂഡ് ഓയില്‍ വില പിന്നെയും ഉയര്‍ന്നു. ഇത് സ്വർണവിലയിലും പ്രതിഫലിച്ചു.

ALSO READ: സ്വര്‍ണം വാങ്ങാന്‍ എന്ന് പോകണം? വരാനിരിക്കുന്നത്‌ വന്‍ വില തകര്‍ച്ച, അവസരം വിട്ടുകളയരുത്‌

ഇറാനുമായുള്ള സമാധാന ഡീൽ പൊളിഞ്ഞെന്നും വെടിനിർ‌ത്തൽ ധാരണ അവസാനിപ്പിക്കുകയാണെന്നുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചു. തൊട്ടുപിന്നാലെ യു.എസ് ഡോളർ മുന്നേറിയതോടെ സ്വർണവില ഇടിയുകയായിരുന്നു. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് വ്യോമസേന ശക്തമായ തിരിച്ചടി നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ അറിയിപ്പ്.

സ്വർണവില ഇതുവരെ

2025 അവസാനത്തോടെയാണ് സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടായത്. 2024 മാർച്ച് 29 വരെ പവൻവില 50,000 രൂപയ്ക്കും താഴെയായിരുന്നു. ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി.

ജൂലൈ 1ന് 1,03,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ സ്വർണവില തിരിച്ചുകയറി. മൂന്നാം തീയതി 1,07,800 രൂപയായി വില കുതിച്ചു. ഇതോടെ സ്വർണവിലയിലെ പ്രതീക്ഷ സാധാരണക്കാർക്ക് നഷ്ടപ്പെട്ടു. എന്നാൽ, നാലാം തീയതി മുതൽ 1,07,800, 107520, 106520, 105960, 1,04,960 രൂപ എന്നിങ്ങനെ പവൻ വില ഇടിഞ്ഞു. ജൂലൈ 9ന് 105040, 105920 രൂപയായി രണ്ട് തവണയും പത്താം തീയതി 106200 രൂപയായും പവൻ വില കൂടി. എന്നാൽ പതിനൊന്നാം തീയതി 105840 രൂപയായി വില ഇടിഞ്ഞു.

സ്വർണവിലയിൽ ഇനിയെന്ത്?

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചുവടുപിടിച്ച് സ്വർണവില മാറിമറിയുന്നതിനാൽ വരുംദിവസങ്ങളിലെ സ്വർണവില പ്രവചനാതീതമാണ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ഏറ്റവും പുതിയ നയ അവലോകനത്തിന് ശേഷം പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം, അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കാനാണ് സാധ്യത.  ഇത് സ്വർണവില കുറച്ചേക്കും. ഡോളർ മൂല്യവും വിലയെ സ്വാധീനിക്കും. ഇത്തരത്തിൽ വിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്നാണ് വിദഗ്ധരുടെ ഉപദേശം.

Follow Us