PM Modi: ‘തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം; ജനം യു‌ഡി‌എഫിനെയും എൽ‌ഡി‌എഫിനെയും മടുത്തു’

PM Modi expresses happiness over NDA's victory in Thiruvananthapuram Corporation: തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ നേടിയ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകരോടും നന്ദി അറിയിക്കുന്നുവെന്ന് മോദി

PM Modi: തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം; ജനം യു‌ഡി‌എഫിനെയും എൽ‌ഡി‌എഫിനെയും മടുത്തു

PM Modi

Updated On: 

13 Dec 2025 | 03:55 PM

ന്യൂഡല്‍ഹി: തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ നേടിയ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകരോടും നന്ദി അറിയിക്കുന്നുവെന്ന് മോദി പറഞ്ഞു. കേരളത്തില്‍ തലമുറകളായി പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങളെയും പോരാട്ടങ്ങളെയും അനുസ്മരിക്കുന്ന ദിവസമാണ് ഇന്ന്. കാര്യകർത്താക്കളാണ് ശക്തി. അവരിൽ അഭിമാനിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

തിരുവനന്തപുരത്തിന് നന്ദി. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ സഖ്യം നേടിയ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക്‌ മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.

”ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ‘ജീവിതം എളുപ്പമാക്കുന്നതിനും’ ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎയ്ക്കും വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങൾക്ക് എന്റെ നന്ദി”, മോദി പറഞ്ഞു.

കേരളം യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തു. നല്ല ഭരണം നൽകാനും എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഒരേയൊരു ഓപ്ഷൻ എൻഡിഎ ആണെന്ന് കേരള ജനത കാണുന്നുവെന്നും മോദി പറഞ്ഞു.

ഐതിഹാസിക ജയം

മാറാത്തത് മാറും എന്ന മുദ്രാവാക്യവുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എന്‍ഡിഎ തിരുവനന്തപുരം കോര്‍പറേഷനില്‍ ചരിത്രജയമാണ് സ്വന്തമാക്കിയത്. 50 വാര്‍ഡുകളിലാണ് ബിജെപി ജയിച്ചത്. എല്‍ഡിഎഫ് 29 സീറ്റില്‍ വിജയിച്ച് രണ്ടാമതായി. 19 സീറ്റിലാണ് യുഡിഎഫ് ജയം.

Loading...
Unable to load recommendations.
Follow Us
Related Stories
ED On Veena Vijayan : മാസപ്പടി കേസിൽ ഹ​വാല ഇടപാടും നടന്നെന്ന് ഇ.‍ഡി, വീണയ്ക്കെതിരെ കൂടുതൽ തെളിവ്
നാട്ടുകാർ കുടിച്ചു; ബെവ്കോ ജീവനക്കാർക്ക് ‘ഹാപ്പി’ ഓണം! ബോണസ് കിട്ടുക ഒരുലക്ഷം രൂപയ്ക്ക് മുകളിൽ, റെക്കോഡ്
പാലക്കാട് സ്വകാര്യബസ്സിൽ നിന്നും തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Pala Municipality: ദിയക്ക് പകരം മായ… പാലായിൽ പുതിയ ന​ഗരസഭാ ചെയർപേഴ്ൺ, ഇടത് – കോൺ​ഗ്രസ് വിമത സഖ്യത്തിന് വിജയം
Kerala Rain Alert: യെല്ലോ അലര്‍ട്ട് അഞ്ച് ജില്ലകളില്‍; തീവ്രന്യൂനമര്‍ദ്ദം തുടരുന്നു; തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട്‌
Mullaperiyar Dam Controversy: മുല്ലപ്പെരിയാർ ഡാം തർക്കത്തിൽ സുപ്രീംകോടതിയിൽ സ്പെഷ്യൽ കോൺസലിനെ നിയോഗിച്ച് കേരളം
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്