Thrissur Traffic Advisory: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി വരുന്നു; തൃശൂരില്‍ നാളെ ഗതാഗത നിയന്ത്രണം; വണ്ടിയുമെടുത്ത് ഈ വഴി വരരുത്‌

Traffic restrictions in Thrissur on March 29th: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂരില്‍ നാളെ ഗതാഗത നിയന്ത്രണം. തൃശൂര്‍ നഗരത്തിലും, പരിസര പ്രദേശങ്ങളിലും നാളെ വൈകിട്ട് 6.30 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും നാളെ വൈകുന്നേരം വരെ വാഹന പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ്.

Thrissur Traffic Advisory: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി വരുന്നു; തൃശൂരില്‍ നാളെ ഗതാഗത നിയന്ത്രണം; വണ്ടിയുമെടുത്ത് ഈ വഴി വരരുത്‌

നരേന്ദ്ര മോദി

Updated On: 

28 Mar 2026 | 08:27 PM

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂരില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തൃശൂര്‍ നഗരത്തിലും, പരിസര പ്രദേശങ്ങളിലും നാളെ വൈകിട്ട് 6.30 വരെയാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും നാളെ വൈകുന്നേരം വരെ വാഹന പാര്‍ക്കിങ് അനുവദിക്കില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസ് അറിയിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ അത്യാവശ്യഘട്ടത്തില്‍ മാത്രമേ സ്വകാര്യ വാഹനങ്ങളില്‍ നഗരത്തിലേക്ക് വരാവൂവെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ (ട്രെയിലര്‍ പോലുള്ള) നഗരാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.

മോദി പോയതിന് ശേഷം മാത്രമേ ഇത്തരം വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കൂ. ഇത്തരം വാഹനങ്ങള്‍ അതത് ഹൈവേകളില്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസമില്ലാതെ പാര്‍ക്ക് ചെയ്യണം.

Also Read: ട്രംപിന്റെയും മോദിയുടെയും ഫോണ്‍ സംഭാഷണത്തില്‍ മസ്‌കും പങ്കുചേര്‍ന്നോ? വ്യക്തമാക്കി ഇന്ത്യ

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് വരുന്ന വണ്ടികള്‍

പാലിയേക്കര ടോള്‍ പ്ലാസ വഴി വരുന്ന എല്ലാ വണ്ടികളും തലോര്‍ ബൈപ്പാസില്‍ നിന്നു ഇടത്തോട്ട് തിരിയണം. തുടര്‍ന്ന് തലോര്‍-ഒല്ലൂര്‍-കുരിയച്ചിറ-മുണ്ടുപാലം-ശക്തന്‍ വഴി തരൂര്‍ ഭാഗത്തേക്ക് പോകണം.

തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നവ

മനോരമ ജങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിയണം. തുടര്‍ന്ന് മുണ്ടുപാലം-കുരിയച്ചിറ-ഒല്ലൂര്‍ വഴി തലോര്‍ ബൈപ്പാസില്‍ പ്രവേശിക്കണം. തുടര്‍ന്ന് എറണാകുളം ഭാഗത്തേക്ക് പോകണം.

മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ കട്ടനെല്ലൂര്‍ പാടത്തിന്റെ അടിയിലൂടെ അഞ്ചേരി-മാര്‍ അപ്രേം-മിഷ്യന്‍ ക്വാട്ടേഴ്‌സ് വഴിയിലൂടെ തൃശൂര്‍ക്ക് പോകണം.

തിരഞ്ഞെടുപ്പ് പ്രചാരണം

ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദി ഞായറാഴ്ച കേരളത്തിലെത്തുന്നത്. പാലക്കാട്ടും തൃശൂരിലുമായി രണ്ട് പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

Follow Us
എന്താ, വെറൈറ്റിയല്ലേ? ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ വേറിട്ട പ്രചാരണ ശൈലി
ആഹാ, മന്ത്രിക്ക് ഇതും വശമുണ്ടോ? തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷട്ടില്‍ കളിച്ച് മുഹമ്മദ് റിയാസ്‌
എഞ്ചിനീയർ ഒരു മാന്യനാണ്! റോഡ് പണിക്ക് KSRTC-ക്ക് പ്രത്യേകം സ്ഥലം കൊടുത്തെല്ലോ
നടി ഗ്രേസ് ആൻ്റണിയുടെ പുതിയ കാർ കണ്ടോ