Pooja Bumper 2025: 12 കോടി ആര്‍ക്കുള്ളതാ, അത് നിങ്ങള്‍ക്ക് തന്നെ; പൂജ ബമ്പര്‍ എടുക്കാം
How To Win Pooja Bumper Lottery: പൂജ ബമ്പര്‍ ടിക്കറ്റുകള്‍ നിങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഓണം ബമ്പര്‍ 2025 ന്റെ നറുക്കെടുപ്പ് വേളയിലാണ് പൂജ ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം നടന്നത്. എന്നാല്‍ സംഭവം കളറായിട്ടുണ്ടെങ്കിലും, സമ്മാനഘടനയില്‍ ചെറിയ മാറ്റങ്ങളെല്ലാം സംഭവിച്ചിട്ടുണ്ട്.
പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് എടുക്കേണ്ടേ നമുക്ക്? എന്തിനാ ഇത്ര താമസം, പറഞ്ഞ് പറഞ്ഞ് നറുക്കെടുപ്പ് തീയതി ഇങ്ങെത്തിക്കഴിഞ്ഞു. എന്നാല്‍ മലയാളികളില്‍ ഭൂരിഭാഗം പേരും ഓണം ബമ്പര്‍ തീര്‍ത്ത നഷ്ടത്തില്‍ നിന്ന് പുറത്തുകടന്നിട്ടില്ല. അടുത്ത ഓണം ബമ്പര്‍ ഇനി അടുത്ത ഓണത്തിനല്ലേ ഉള്ളൂ, അതുകൊണ്ട് നമുക്ക് പൂജയില്‍ അടുത്ത പരീക്ഷണം നടത്താം.
പൂജ ബമ്പര്‍ ടിക്കറ്റുകള്‍ നിങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഓണം ബമ്പര്‍ 2025 ന്റെ നറുക്കെടുപ്പ് വേളയിലാണ് പൂജ ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം നടന്നത്. എന്നാല്‍ സംഭവം കളറായിട്ടുണ്ടെങ്കിലും, സമ്മാനഘടനയില്‍ ചെറിയ മാറ്റങ്ങളെല്ലാം സംഭവിച്ചിട്ടുണ്ട്. ജിഎസ്ടി നിരക്കെല്ലാം മാറിയ സ്ഥിതിക്ക് സമ്മാനത്തിലും അല്‍പം മാറ്റങ്ങളാകാം അല്ലേ?
ഒന്നാം സമ്മാനം 12 കോടി തന്നെയാണ്, അതില്‍ യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ല. 300 രൂപ വിലയുള്ള ടിക്കറ്റ് വഴി മലയാളികളിലേക്ക് എത്തുന്നത് 3,32,130 സമ്മാനങ്ങളാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കുന്നു. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും.




നാലാം സമ്മാനം രണ്ട് വീതം പത്ത് പേര്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കുന്നതാണ്. അഞ്ച് പരമ്പരകള്‍ക്ക് രണ്ട് ലക്ഷം വീതം എന്ന രീതിയിലുമാണ് വലിയ സമ്മാനങ്ങള്‍ ലഭിക്കുക. എന്നാല്‍ ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല. 5,000, 1,000, 500, 300 എന്നിങ്ങനെ വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
നവംബര്‍ 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. എന്നാല്‍ നറുക്കെടുപ്പ് തീയതിയില്‍ മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ടോ എന്ന കാര്യം വ്യക്തമല്ല.
സമ്മാനം ലഭിക്കാനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ടിക്കറ്റെടുക്കുക എന്നതാണ്. നല്ലൊരു നമ്പര്‍ മനസിലുറപ്പിച്ച് വൈകാതെ ടിക്കറ്റ് എടുക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. ഈ വര്‍ഷത്തെ ഭാഗ്യം ചിലപ്പോള്‍ നിങ്ങളെ തേടിയാണെങ്കിലോ എത്തുന്നത്?
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത് . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)