വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കണം: അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

Power Crisis: ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട ​കേരളത്തിന്റെ കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ദീർഘകാല ​വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കരാറുകൾ റദ്ധാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം.

വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കണം: അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

Power Crisis Kerala Moves Supreme Court

Updated On: 

16 Sep 2026 | 07:00 AM

ന്യൂഡൽഹി: സംസ്ഥാനത്തെ ​വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട ​കേരളത്തിന്റെ കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കരാറുകൾ റദ്ധാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നും കേരളം വ്യക്തമാക്കി.

​വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് നിയന്ത്രണങ്ങൾ നേരിടുന്ന കേരളത്തോട് സർക്കാർ പറയുന്നത്, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ദീർഘകാല കരാർ ഉണ്ടായിരുന്നുവെങ്കിൽ നിലവിലെ പ്രതിസന്ധി ഉണ്ടാകില്ല എന്നാണ്. ഈ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയെന്നാണ് യുഡിഎഫ് സർക്കാർ പറയുന്നത്. എന്നാൽ, നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ആണ് കരാർ പ്രകാരമുള്ള ​വൈദ്യുതി വാങ്ങൽ തടഞ്ഞത്.

Also Read: വ്യാപാരികളുടെ UPI ഇടപാടുകൾക്ക് പരമാവധി 300 രൂപ വരെ ഫീസ്; കേന്ദ്രം ഉത്തരവ് ഇറക്കി

വിവാദ കരാർ ഉണ്ടാകുന്നത് 2014-ൽ ആണ്. ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ കരാറുണ്ടാക്കി. 2016 മുതൽ ഈ കരാർ പ്രകാരം വൈദ്യുതി വാങ്ങിയെങ്കിലും പിന്നീട്, നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇത് തടഞ്ഞു.

എൽഡിഎഫ് സർക്കാർ ഇടപെടലിനെ തുടർന്ന് കമ്മിഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും സ്വകാര്യ വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കേരളത്തിന് പ്രതികൂലമായ വിധിയുണ്ടാകുകയും ചെയ്തു. നിലവിൽ ​വൈദ്യുതി പ്രതിസന്ധിയിൽ കേരളം നട്ടംതിരിയുന്ന സാഹചര്യത്തിൽ ഈ കേസ് അ‌ടിയന്തരമായി പരിഗണിക്കണം എന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന സർക്കാരിൻറെ സ്റ്റാന്റിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങൾ ആണ് ഹർജി അ‌ടിയന്തരമായി പരിഗണിക്കണം എന്ന കേരളത്തിൻറെ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. അ‌തേസമയം ​വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ​വൈദ്യുതി എത്തിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണ്. ഹിമാചൽ പ്രദേശിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭ്യമായേക്കും. ഇത് സംബന്ധിച്ച സാങ്കേതികവും ഭരണപരവുമായ നടപടികൾ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ചചെയ്ത് തീരുമാനിക്കും.

English Summary

Kerala is demanding the restoration of long-term power purchase agreements. The government’s move stems from the fact that the cancellation of these agreements-resulting in the loss of access to low-cost electricity-has exacerbated the state’s power crisis and imposed a significant financial burden.

Loading...
Unable to load recommendations.
Follow Us
വൻ മാറ്റങ്ങളോടെ പുതിയ ഥാർ വരുന്നു
ബാറ്ററി മാത്രേ ഉള്ളല്ലേ! സാംസങ് ഗാലക്സി A08 ലോഞ്ച് ചെയ്തു
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?