AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

President Droupadi Murmu Kerala Visit : അയ്യനെ കാണാൻ രാഷ്ട്രപതി കേരളത്തിലെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും

President Droupadi Murmu Kerala Visit And Sabarimala Darshan : നാല് ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി ചേർന്നിരിക്കുന്നത്. നാളെ ശബരിമല ദർശനം നടത്തും

President Droupadi Murmu Kerala Visit : അയ്യനെ കാണാൻ രാഷ്ട്രപതി കേരളത്തിലെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കുന്നുImage Credit source: President Of India X
jenish-thomas
Jenish Thomas | Updated On: 21 Oct 2025 20:47 PM

തിരുവനന്തപുരം : ശബരിമല ദർശനത്തിനും നാല് ദിവസത്തെ കേരള സന്ദർശനത്തിനുമായി രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്തെത്തി. വൈകിട്ട് 6.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി ജോർജ് കുര്യനും ചേർന്നു സ്വീകരിച്ചു. നാളെ 22-ാം തീയതി ബുധനാഴ്ച രാഷ്ട്രപതി ശബരിമല ദർശനം നടത്തും ശേഷം 23നും 24നും വിവിധ പരിപാടികളിൽ പങ്കെടുക്കും.

ഇന്ന് രാത്രിയിൽ രാജ്ഭവനിൽ താമസിക്കുന്ന രാഷ്ട്രപതി നാളെ രാവിലെ 9.35ന് തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് തിരിക്കും. തുടർന്ന് അവിടെ നിന്നും റോഡ് മാർഗം പമ്പയിലേക്കും ശേഷം പ്രത്യേക വാഹനത്തിൽ രാഷ്ട്രപതി സന്നിധാനത്ത് എത്തി ചേരും. ശബരിമല ദർശനത്തിന് ശേഷം തിരികെ തലസ്ഥനത്തെത്തും. രാത്രിയിൽ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും.

23-ാം തീയതിയാണ് രാഷ്ട്രപതിയുടെ പൊതുസമ്മേളനങ്ങൾ ഉള്ളത്. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ രാജ്ഭവനിലെ പ്രതിമ 23ന് രാവിലെ 10.30ന് അനാച്ഛാദനം ചെയ്യും. അവിടെ 12.50ന് ശിവഗിരിയിൽ എത്തി ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അവിടെ നിന്നും കോട്ടയം പാലായിലേക്ക് പോകുന്ന രാഷ്ട്രപതി പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമാകും. ശേഷം അന്ന് വൈകിട്ട് കുമരകത്ത് താമസിക്കും. 24-ാം തീയതി വെള്ളിയാഴ്ച കൊച്ചി സെൻ്റ് തെരാസസ് കോളേജിലെ പരിപാടിയിലും പങ്കെടുത്തതിന് ശേഷം രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും