Kuthiravattam Prisoner Escape: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലപാതക കേസിലെ വിചാരണ തടവുകാരൻ ചാടി പോയി
Kuthiravattam Prisoner Escape: രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചതെന്ന് പോലീസ് അറിയിച്ചു....
Kuthiravattam Mental Hospital
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും വിചാരണ തടവുകാരൻ ചാടിപ്പോയതായി റിപ്പോർട്ട്. പെരിന്തൽമണ്ണ സ്റ്റേഷനിലെ കേസിലെ പ്രതിയായ വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയത്. മൂന്നാം വാർഡിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.
കൊലപാതക കേസിലെ പ്രതിയാണ് വിനീഷ്. പോലീസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് പ്രതിചാടിപ്പോയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രതി രക്ഷപ്പെട്ടു പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി അറിയിച്ചു.