Zero Tolerance Policy: ബസുകൾ നിയമം ലംഘിച്ചാൽ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് ശിക്ഷ ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മിഷൻ

Zero Tolerance Policy:സ്വകാര്യ ബസ് ജീവനക്കാരുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനും വേണ്ടി ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണ സമിതികൾ....

Zero Tolerance Policy: ബസുകൾ നിയമം ലംഘിച്ചാൽ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് ശിക്ഷ ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മിഷൻ

Private Bus Law Violation

Published: 

28 Nov 2025 17:09 PM

കോട്ടയം: സ്വകാര്യ ബസുകൾ നിയമം ലംഘിച്ചാൽ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച ശിക്ഷ ഉറപ്പാക്കണം എന്ന് മനുഷ്യാവകാശ കമ്മീഷൻ. സ്വകാര്യ ബസ് ജീവനക്കാരുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനും വേണ്ടി ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണ സമിതികൾ രൂപവൽക്കരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗമായ കെ ബൈജു നാഥ് അറിയിച്ചു.

അമിതവേഗത്തിൽ ബസ് ഓടിക്കുന്നതും നിയമം ലംഘിക്കുന്നതും അശ്രദ്ധമായി ബസ് ഓടിക്കുക എന്നിവക്കെതിരെ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് കർശന നടപടി സ്വീകരിക്കണം എന്നാണ് തീരുമാനം.സംസ്ഥാന ജില്ലാ തലങ്ങളിൽ ബസ് ഉടമകൾക്കും ഡ്രൈവർക്കും സുരക്ഷാ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും നിർദ്ദേശം. പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഓൺലൈൻ ഹെൽപ് ലൈൻ സംവിധാനം ശക്തിപ്പെടുത്താനും നീക്കം.

ALSO READ:  ‘ശബരിമലയിലെ പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; കടുപ്പിച്ച് ഹൈക്കോടതി

കഴിഞ്ഞ ജൂലൈ 11ന് വൈകിട്ട് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യ ബസ്സിനെതിരായ പരാതി പരിഗണിക്കയാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശം വെച്ചത്. അപകടം ഉണ്ടായാൽ അതിന്റെ അന്വേഷണ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയെടുക്കണം. ട്രാൻസ്പോർട്ട് കമ്മീഷണർ രണ്ടു മാസത്തിലേകം ഇത് സംബന്ധിച്ച ഉത്തരവ് നടപ്പാക്കി നടപടി റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 11ന് ഉണ്ടായ സംഭവം,

വിദ്യാർഥിനി ഇറങ്ങുന്നതിനു മുമ്പ് അശ്രദ്ധമായി ബസ് മുന്നോട്ട് എടുത്തു. യാത്രക്കാരി തെറിച്ചു വീണു.സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസും കണ്ടക്ടറുടെ ലൈസൻസ് ആറുമാസത്തേക്ക് അയോഗ്യമാക്കിയതായി കോട്ടയം ആർടിഒ കമ്മീഷൻ അറിയിച്ചിരുന്നു. പൊതുപ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിലായിരുന്നു നടപടി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും