സ്വകാര്യ ബസുകളുടെ സമരം മാറ്റിവച്ചു; ഗതാഗത മന്ത്രി വാഗ്ദാനം പാലിച്ചില്ലെങ്കിൽ അ‌നിശ്ചിതകാല സമരം

private bus operators postpone scheduled strike: സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാർച്ചും റിലേ ധർണയും മാറ്റിവച്ചു. ജൂലൈ 20 മുതൽ ജൂലൈ 25 വരെയായിരുന്നു സമരം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ബസുടമകളെ സഹായിക്കുന്ന തിരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ഗതാഗത മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം മാറ്റി വെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു.

സ്വകാര്യ ബസുകളുടെ സമരം മാറ്റിവച്ചു; ഗതാഗത മന്ത്രി വാഗ്ദാനം പാലിച്ചില്ലെങ്കിൽ അ‌നിശ്ചിതകാല സമരം

Priyadarshini Crisis

Published: 

15 Jul 2026 | 06:58 AM

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിമൂലം തങ്ങൾക്കുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാർച്ചും റിലേ ധർണയും മാറ്റിവച്ചു. ജൂലൈ 20 മുതൽ ജൂലൈ 25 വരെയായിരുന്നു സമരം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ബസുടമകളെ സഹായിക്കുന്ന തിരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ഗതാഗത മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം മാറ്റി വെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു. നിശ്ചയിച്ച കാലാവധിക്കുള്ളിൽ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ സർവീസ് നിർത്തിവച്ചു കൊണ്ടുള്ള അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.

ബസുടമകളുമായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ഔദ്യോഗികമായി നടത്തിയ ചർച്ചയിൽ, ബസ് വ്യവസായം നേരിടുന്ന പ്രയാസങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആറ് ആഴ്ചക്കുള്ളിൽ സമിതിയിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ബസുടമകളെ സഹായിക്കുന്ന തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നുമാണ് ഗതാഗത മന്ത്രി ഉറപ്പുനൽകിയിരിക്കുന്നത്.

ALSO READ: Thiruvananthapuram Metro: ഇനി 30 മാസം കൂടി! തലസ്ഥാനം മെട്രോയിലേക്ക്; സ്റ്റേഷനും റൂട്ടും അറിഞ്ഞോളൂ…

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിക്കണമെന്നും ഒരു ദിവസം രണ്ടു യാത്ര മാത്രം അനുവദിക്കുന്ന വിധത്തിലുള്ള കാർഡ് വിതരണം ചെയ്ത്കൊണ്ടായിരിക്കണമെന്നും സ്വകാര്യ ബസുടമകളുടെ യോഗം സർക്കാരിനോട് നിർദേശിച്ചു. സ്വകാര്യ ബസുകളുടേത് പോലെ കെഎസ്ആർടിസിക്കും സമയനിഷ്ഠ ഉറപ്പ് വരുത്തണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.

സമരം മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബസുടമകളുടെ അറിയിപ്പ്

പ്രിയദർശി പദ്ധതി മൂലം സാമ്പത്തിക പ്രയാസം നേരിടുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ജൂലൈ 20 മുതൽ ജൂലൈ 25 വരെയുള്ള ഒരാഴ്ചക്കാലം നടത്താനിരുന്ന ബസുടമകളുടെ സെക്രട്ടറിയേറ്റു മാർച്ചും റിലേ ധർണയും മാറ്റി വെക്കുന്നതിന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സ്റ്റിയറിങ് കമ്മറ്റി തീരുമാനിച്ചു.

ജൂലൈ 20 ന് കോട്ടയം, പത്തനംതിട്ട , മലപ്പുറം, കാസർകോഡ് എന്നീ നാലു ജില്ലാ അസോസിയേഷനുകളും തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ രണ്ടു വീതം ജില്ലാ അസോസിയേഷനുകൾ വീതവും സെക്രട്ടറിയേറ്റു മാർച്ചും ധർണയും നത്താനാണ് തീരുമാനിച്ചിരുന്നത്. ജൂലൈ 13 ന് ഗതാഗതമന്ത്രിയുമായി ഔദ്യോഗികമായി നടത്തിയ ചർച്ചയിൽ ബസ് വ്യവസായം നേരിടുന്ന പ്രയാസങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്നതിന് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആറ് ആഴ്ചക്കുള്ളിൽ സമിതിയിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് പ്രിയദർശിനി കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെ സഹായിക്കുന്ന തിരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ഗതാഗത മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയേറ്റു മാർച്ചും റിലേ ധർണയും മാറ്റി വെച്ചത്.

ഗതാഗത മന്ത്രി നൽകിയ ഉറപ്പ് നിശ്ചയിച്ച കാലാവധിക്കുള്ളിൽ നടപ്പിലാക്കിയില്ല എങ്കിൽ സർവിസ് നിർത്തിവെച്ചു കൊണ്ടുള്ള അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിക്കുന്നതിനും യോഗം തീരുമാനിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിക്കണമെന്നും ഒരു ദിവസം രണ്ടു യാത്ര മാത്രം അനുവദിക്കുന്ന വിധത്തിലുള്ള കാർഡ് വിതരണം ചെയ്ത്കൊണ്ടായിരിക്കണമെന്നും കെഎസ്ആർടിസിക്കും സ്വകാര്യ ബസുകളെ പോലെ സമയ ക്ലിപ്തത ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് കെ കെ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ , ഭാരവാഹികളായ എം എസ് പ്രേംകുമാർ, ശരണ്യ മനോജ്, സത്യൻ പാലക്കാട്, പാലമുറ്റത്ത് വിജയ് കുമാർ എന്നിവർ പ്രസംഗിച്ചു.

English Summary

The Secretariat March and Relay Dharna announced by the Private Bus Operators Federation demanding a resolution to the crisis they have faced due to the Priyadarshini project have been postponed. The strike was scheduled to take place from July 20 to July 25. The bus owners said that the protest was postponed based on the assurance given by the Transport Minister that the government would help the bus owners in the discussions held the previous day.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ