PSC Exam Fraud Case: പിഎസ്‍സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എംആർ ബൈജുവിനേയും അംഗങ്ങളേയും പ്രതികളാക്കി കേസ്
PSC Exam Fraud Case Update: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിൽ നടന്ന പിഎസ്‍സി ക്രമക്കേടിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തസ്തികയ്ക്ക് ആവശ്യമായ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയെന്നും ഇതിനായി പദവി ദുരുപയോഗം ചെയ്തുവെന്നുമാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത എഫ്ഐആർ വിവരങ്ങൾ പുറത്ത്. കേസിൽ പിഎസ്‍സി ചെയർമാൻ എം ആർ ബൈജുവിനെയും മറ്റ് അംഗങ്ങളെയും പ്രതികളാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിൽ നടന്ന പിഎസ്‍സി ക്രമക്കേടിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തസ്തികയ്ക്ക് ആവശ്യമായ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയെന്നും ഇതിനായി പദവി ദുരുപയോഗം ചെയ്തുവെന്നുമാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
കമ്മീഷൻ ചെയർമാനും അംഗങ്ങളും തങ്ങളുടെ പദവിയും അധികാരവും ദുരുപയോഗം ചെയ്താണ് നിയമന പ്രക്രിയകളിൽ തിരിമറി നടത്തിയത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഫിഷറീസ് സർവകലാശാലയിൽ (KUFOS) നിന്നുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആയിരുന്നു പ്രധാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ മറ്റ് സർവകലാശാലകളിൽ നിന്നുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പിന്നിലാക്കി, കുഫോസിൽ നിന്നുള്ളവരെ വഴിവിട്ട് ഉയർന്ന റാങ്കുകളിൽ തിരുകിക്കയറ്റിയതായി ആക്ഷേപമുയരുകയും വിജിലൻസ് അത് സ്ഥിരീകരിക്കുകയും ചെയ്തു.
ALSO READ: മഹാരാജാസ് കോളജിൽ ഗുണ്ടായിസമാണ് എസ്.എഫ്.ഐ കാണിച്ചത്, കർശന നടപടി ഉണ്ടാകും – മുഖ്യമന്ത്രി
പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ റാങ്ക് പട്ടികയിൽ കൂടുതലായും കുഫോസിൽ നിന്നുള്ള ആളുകളാണ് ഉൾപ്പെട്ടിരുന്നത്. അഭിമുഖത്തിലും പരീക്ഷാ മാർക്കിലും തിരിമറികൾ നടത്തി കുഫോസ് ഉദ്യോഗാർത്ഥികൾക്ക് അനധികൃതമായി മുൻഗണന നൽകിയെന്നാണ് എഫ്ഐആർ നൽകുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇതേ കേസിൽ എസ്‌ഐടി ബൈജുവിനോട് ഇക്കാര്യം ചോദിച്ചിരുന്നു. എന്നാൽ യോഗ്യതയുള്ള ആളുകൾ കൂടുതലായി കുഫോസിൽ ഉള്ളതിനാലാണ് പട്ടികയിൽ അവർക്ക് മുൻഗണന വന്നതെന്ന ന്യായീകരണമാണ് പിഎസ്‍സി ചെയർമാൻ എസ്‌ഐടിയോട് പറഞ്ഞത്. അതുകൊണ്ടുതന്നെ അർഹരായ ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം നിലവിൽ തനിക്കെതിരായി ഉയരുന്ന എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു.
പിഎസ്‍സിയുമായി ബന്ധപ്പെട്ട് ഇതുവരെ കേരള സർക്കാരിന് 150 പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. ഇതിൽ നാലെണ്ണം മാത്രമാണ് ഇപ്പോൾ കേസായത്. ആസൂത്രണ ബോർഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് നേരത്തേ എസ്‌ഐടി പിഎസ്‍സി ചെയർമാന്റെ മൊഴി രേഖപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി എം ആർ ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് എസ്‌ഐടി.
English Summary:
SIT registered new FIR against PSC Chairman MR Baiju and board members for official misconduct and illegal recruitement in fisheries. SIT Said unqualified KUFOS candidates included in the Fisheries Extension Officer rank list.