മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന പി.വി. ആറിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി ഫെഫ്ക

ഹൃദയം ചെയ്യുന്ന സമയത്ത് ലോക്ക്ഡൗണായിരുന്നു. ഒടിടിയിൽ ചിത്രം റിലീസ് ചെയ്യരുതെന്ന് പല തിയേറ്റർ ഉടമകളും ഞങ്ങളെ വിളിച്ച് പറഞ്ഞിരുന്നു. തിയറ്ററുകളിൽ നിന്ന് ലഭിച്ചതിനേക്കാൾ മൂന്നിരട്ടി ഓഫർ ഒടിടിയിൽ നിന്ന് ഹൃദയത്തിന് ലഭിച്ചു. അന്നും ഞങ്ങൾ അവരോടൊപ്പം നിന്നു.

മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന പി.വി. ആറിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി ഫെഫ്ക
Published: 

13 Apr 2024 18:31 PM

കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന പി.വി. ആറിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ രം​ഗത്ത് . പി.വി. ആർ കൈയൂക്ക് കാണിക്കുകയാണെന്നും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പ്രസ് മീറ്റില്‍ പറഞ്ഞു. ഇതുവരെ കൈമാറിയിട്ടല്ലാതെ ഒരു മലയാള സിനിമയും പി.വി.ആറിന് നല്‍കാന്‍ ഞങ്ങള്‍ തയാറാവില്ല’- ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് മലയാള സിനിമയുടെ ബുക്കിങ്ങും പ്രദർശനവും പി.വി. ആർ തിയറ്റർ ശൃംഖല നിർത്തിവെക്കുന്നത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് പി.വി.ആറിൽ സിനിമ പ്രദർശനം നിർത്തിവെച്ചത്. തിയറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം നിർമാതാക്കളുടെ കൈയിൽനിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽ താഴെ മാത്രം ചെലവിൽ തിയറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, ഉയർന്ന തുക നൽകി സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് എന്നാണ് നിർമാതാക്കളുടെ സംഘടന ചോദിക്കുന്നത്. തുടർന്ന് ഡിജിറ്റൽ കണ്ടന്റ് സംവിധാനം വഴി മലയാളി നിർമാതാക്കൾ മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയതാണ് പി.വി.ആറിനെ ഇത്തരത്തിലേക്കൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. വിഷു റിലീസായി ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ആവേശം, വർഷങ്ങൾക്ക് ശേഷം, ജയ് ഭീം തുടങ്ങിയ ചിത്രങ്ങൾ പി.വി. ആറിൽ പ്രദർശിപ്പിച്ചില്ല.

സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് റിലീസിൻ്റെ തലേദിവസം മാത്രമാണ് അറിഞ്ഞത് – വിനീത് ശ്രീനിവാസൻ

സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് റിലീസിൻ്റെ തലേദിവസം മാത്രമാണ് അറിഞ്ഞതെന്ന് വിനീത് ശ്രീനിവാസൻ. ഈ പ്രശ്നം പിവിആർ എന്ന ഒരൊറ്റ നെറ്റ്‌വർക്കിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പലഭാ​ഗത്തും അവർ പ്രവർത്തിക്കുന്നുണ്ട്. മൾട്ടിപ്ലക്സുകൾ അവരുടെ കൈകളിലാണ്. ഇപ്പോൾ ഈ തിയേറ്ററുകളൊന്നും നമ്മുടെ സിനിമ ഓടുന്നില്ല. ഹൃദയം ചെയ്യുന്ന സമയത്ത് ലോക്ക്ഡൗണായിരുന്നു. ഒടിടിയിൽ ചിത്രം റിലീസ് ചെയ്യരുതെന്ന് പല തിയേറ്റർ ഉടമകളും ഞങ്ങളെ വിളിച്ച് പറഞ്ഞിരുന്നു. തിയറ്ററുകളിൽ നിന്ന് ലഭിച്ചതിനേക്കാൾ മൂന്നിരട്ടി ഓഫർ ഒടിടിയിൽ നിന്ന് ഹൃദയത്തിന് ലഭിച്ചു. അന്നും ഞങ്ങൾ അവരോടൊപ്പം നിന്നു. എന്നിട്ടാണ് ഇപ്പോൾ അവർ ഇങ്ങനെ ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. ഞാൻ അത്ര സംസാരിക്കുന്ന ആളല്ല. വളരെ വേദനയോടെയാണ് ഞാനിത് പറയുന്നത് എന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

Related Stories
Woman Arrested: ഓടുന്ന ട്രെയിനിൽ നിന്ന് കഞ്ചാവ് പൊതികൾ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാർ; യുവതി പിടിയിൽ
Kerala Local Body Election: ആവേശ തിമിർപ്പിൽ കലാശക്കൊട്ട്; ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ബുധനാഴ്ച ചെന്നിത്തലയുടെ മൊഴിയെടുക്കും
Sabarimala Accident: നിലയ്ക്കൽ – പമ്പ റോഡിൽ അപകടം; തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി കൂട്ടിയിടിച്ചു
Kerala Lottery Results: സമൃദ്ധി കനിഞ്ഞു… ഇതാ ഇവിടെയുണ്ട് ആ കോടിപതി, കേരളാ ലോട്ടറി ഫലമെത്തി
Sabarimala Gold Scam: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വന്‍ റാക്കറ്റോ? പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം