Rahul Easwar: 14 ദിവസം റിമാൻ്റിൽ, പൂജപ്പുര ജില്ലാ ജയിലിൽ നിരാഹാരമിരിക്കും; രാഹുൽ ഈശ്വർ

Rahul Easwar Cyber ​​Abuse Case: മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും പോലീസ് വിലക്കിയിരുന്നു. എന്നാൽ ജീപ്പിൽ കയറ്റുന്നതിനിടെയാണ് രാഹുൽ നിരാഹാരമിരിക്കുമെന്ന് കാര്യം വിളിച്ചുപറഞ്ഞത്. 14 ദിവസത്തേക്കാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇതോടെ രാഹുലിനെ പൂജപ്പുര ജില്ലാജയിലിലേക്ക് കൊണ്ടുപോയി.

Rahul Easwar: 14 ദിവസം റിമാൻ്റിൽ, പൂജപ്പുര ജില്ലാ ജയിലിൽ നിരാഹാരമിരിക്കും; രാഹുൽ ഈശ്വർ

Rahul Easwar

Published: 

01 Dec 2025 | 06:43 PM

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻ്റിൽ. എന്നാൽ താൻ പൂജപ്പുര ജില്ലാ ജയിലിൽ നിരാഹാരമിരിക്കുമെന്നാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞത്. ജാമ്യഹർജി തള്ളിയതിന് ശേഷം ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രാഹുൽ ഈശ്വർ പ്രതികരിച്ചത്.

മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും പോലീസ് വിലക്കിയിരുന്നു. എന്നാൽ ജീപ്പിൽ കയറ്റുന്നതിനിടെയാണ് രാഹുൽ നിരാഹാരമിരിക്കുമെന്ന് കാര്യം വിളിച്ചുപറഞ്ഞത്. 14 ദിവസത്തേക്കാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇതോടെ രാഹുലിനെ പൂജപ്പുര ജില്ലാജയിലിലേക്ക് കൊണ്ടുപോയി. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ഇന്നലെ വൈകിട്ടോടെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

ALSO READ:  രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയത് നടിയുടെ ചുവന്ന പോളോ കാറില്‍? വ്യാപക തിരച്ചിൽ

പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ രാഹുലിൻ്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. എന്നാൽ തന്നെ അറസ്റ്റ് ചെയ്ത നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. നിയമപരമായി അറസ്റ്റ് നടത്തിയിട്ടില്ല. തനിക്ക് നോട്ടീസ് നൽകിയത് പോലും പിടികൂടി കൊണ്ട് വന്ന് 40 മിനിറ്റ് കഴിഞ്ഞാണെന്നും രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു.

അതേസമയം അറസ്റ്റുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിരുന്നുവെന്നും അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം. പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിലായിരുന്നു രാഹുൽ ഈശ്വറിൻ്റെ പ്രവർത്തിയെന്ന് വാദിച്ച പ്രോസിക്യൂഷൻ, ജാമ്യ ഹർജിയെ ശക്തമായി എതിർക്കുകയായിരുന്നു.

അതേസമയം, രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ലാപ്ടോപ്പിൽ രാഹുൽ തയ്യാറാക്കിയ വീഡിയോകൾ അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും, പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നു.

ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?