AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala assembly election 2026: രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ… ലക്ഷ്യം യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്താകാൻ

Rahul Gandhi is visiting Kerala today : കേരളത്തിലെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ആർക്കും കഴിയില്ലെന്നും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കരുത്തുറ്റ പ്രകടനം കാഴ്ചവെക്കുമെന്നും" കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന വിജയഭേരിയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Kerala assembly election 2026: രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ… ലക്ഷ്യം  യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ്  പ്രചാരണത്തിന് കരുത്താകാൻ
Rahul Gandhi Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 02 Mar 2026 | 05:05 PM

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് വർധിക്കവേ, യു.ഡി.എഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് അദ്ദേഹത്തിന്റെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.

ആദ്യഘട്ട സന്ദർശനത്തിനായി ഫെബ്രുവരി 25-ന് അദ്ദേഹം കേരളത്തിലെത്തും. പ്രധാനമായും വടക്കൻ കേരളത്തിലെ പരിപാടികളിലാണ് അദ്ദേഹം ഈ ദിവസങ്ങളിൽ പങ്കെടുക്കുക. ഫെബ്രുവരി 26-ന് കണ്ണൂർ ജില്ലയിലെ പേരാവൂരിൽ വച്ച് അദ്ദേഹം കർഷകരുമായി നേരിട്ട് സംവദിക്കും. തുണ്ടിയിൽ പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ കർഷക നേതാക്കളും സംഘടന പ്രതിനിധികളും പങ്കെടുക്കും.

തന്റെ മുൻ മണ്ഡലമായ വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തിൽ നിർമ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം അദ്ദേഹം നിർവ്വഹിക്കും. സന്ദർശനത്തിനിടെ യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സീറ്റ് വിഭജനം സംബന്ധിച്ച അനിശ്ചിതത്വങ്ങൾ പരിഹരിക്കാനും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാനും ഈ ചർച്ചകൾ വഴിതുറക്കും.

Also Read: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം! കൊലപാതകമെന്ന് സൂചന

മാർച്ച് ആറിന് തുടങ്ങുന്ന രണ്ടാം ഘട്ട സന്ദർശനം തെക്കൻ കേരളത്തെ കേന്ദ്രീകരിച്ചായിരിക്കും. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിൽ നടന്ന ചരിത്രപ്രധാനമായ കൂടിക്കാഴ്ചയുടെ നൂറാം വാർഷികാഘോഷങ്ങളിൽ രാഹുൽ ഗാന്ധി പങ്കുചേരും. കൊല്ലം ആശ്രാമം മൈതാനത്ത് ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഗാന്ധി-ഗുരു സംഗമ ശതാബ്ദി’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന രാഷ്ട്രീയ പദയാത്രയുടെ സമാപന സമ്മേളനത്തിലും രാഹുൽ ഗാന്ധി മുഖ്യാതിഥിയായിരിക്കും.

“കേരളത്തിലെ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ആർക്കും കഴിയില്ലെന്നും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കരുത്തുറ്റ പ്രകടനം കാഴ്ചവെക്കുമെന്നും” കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന വിജയഭേരിയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിന് പിന്നാലെ രാഹുൽ ഗാന്ധി നേരിട്ട് പ്രചാരണത്തിനെത്തുന്നത് കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Follow Us