AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul mamkootathil: അന്വേഷണം മുന്നോട്ടു പോകട്ടെ….നിയമത്തിന് എതിരായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ല – രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkootathil MLA Responds to Abuse Allegations: ശബ്ദരേഖ തന്റേതല്ലെങ്കിൽ എന്തുകൊണ്ട് നിഷേധിക്കുന്നില്ല, നിയമനടപടി സ്വീകരിക്കുന്നില്ല എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, "ചൂടാകേണ്ട, വളരെ കൂളായിട്ട് പത്രസമ്മേളനം നടക്കുകയാണല്ലോ, ആ ടോൺ മതി എന്ന് രാഹുൽ മറുപടി നൽകി.

Rahul mamkootathil: അന്വേഷണം മുന്നോട്ടു പോകട്ടെ….നിയമത്തിന് എതിരായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ല – രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkoottathil (2)Image Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 24 Nov 2025 16:10 PM

പാലക്കാട്: ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ശബ്ദരേഖയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കഴിഞ്ഞ മൂന്ന് മാസമായി പറയുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോഴത്തെ ശബ്ദരേഖയിലുമുള്ളതെന്നും, പുതിയതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

പ്രധാന പ്രതികരണങ്ങൾ

 

അന്വേഷണത്തെക്കുറിച്ച്: “നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും പറയാനുള്ളൂ. ആരോപണങ്ങളിന്മേൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. ആ അന്വേഷണങ്ങളോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണം മുന്നോട്ട് പോകട്ടെ. അതിന്റെ ഒരു ഘട്ടം കഴിഞ്ഞതിനു ശേഷം തനിക്ക് പറയാനുള്ളത് പറയാം,” രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ഓഡിയോയും വാട്‌സ്ആപ്പ് ചാറ്റും തന്റേത് തന്നെയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രാഹുലിന്റെ മറുപടി “ഇതൊരു ശരിയായ മാധ്യമ രീതിയാണോ എന്നായിരുന്നു.

 

Also read – ഗര്‍ഭധാരണത്തിന് രാഹുല്‍ മാങ്കൂട്ടത്തിൽ പ്രേരിപ്പിച്ചു, ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ അസഭ്യം, പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്

 

നിങ്ങൾ എന്റേതാണെന്ന് പറഞ്ഞ് ഒരു വോയിസ് കൊടുക്കുന്നു. അതിനു മുമ്പ് എന്നെ വിളിച്ച്, ഇത്തരത്തിൽ ഒരു ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്, ഇതിലെ ശബ്ദം നിങ്ങളുടേതു തന്നെയാണോ എന്നു ചോദിച്ചിരുന്നെങ്കിൽ മനസ്സിലാക്കാം. അല്ലാതെ എന്റെ ചിത്രം അടക്കം വെച്ചു കൊടുത്തശേഷം അത് എന്റേതാണോ എന്നു ചോദിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. എന്ന് അദ്ദേഹം വ്യക്തമാക്കി. ശബ്ദരേഖ തന്റേതല്ലെങ്കിൽ എന്തുകൊണ്ട് നിഷേധിക്കുന്നില്ല, നിയമനടപടി സ്വീകരിക്കുന്നില്ല എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ചൂടാകേണ്ട, വളരെ കൂളായിട്ട് പത്രസമ്മേളനം നടക്കുകയാണല്ലോ, ആ ടോൺ മതി എന്ന് രാഹുൽ മറുപടി നൽകി.

ഇപ്പോൾ അന്വേഷണം നടക്കുകയാണ്. അന്വേഷണം ഒരു ഘട്ടം എത്തിക്കഴിയുമ്പോൾ, എനിക്ക് കൂട്ടിച്ചേർക്കാനുള്ള കാര്യം അപ്പോൾ കൂട്ടിച്ചേർക്കും, നിയമപരമായി മുന്നോട്ടു പോകാനുള്ള അവകാശം അപ്പോൾ വിനിയോഗിക്കും, അദ്ദേഹം വ്യക്തമാക്കി. ഈ രാജ്യത്തെ നിയമത്തിന് എതിരായി ഈ നിമിഷം വരെ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല എന്ന ഉത്തമബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.