Rahul Mamkootathil: 2 ബിഎച്ച്‌കെ പോരാ 3 തന്നെ വേണം; രാഹുലും യുവതിയും തമ്മിലുള്ള ചാറ്റ് പോലീസിന്
Rahul Mamkootathil Leaked Chat: 3 ബിഎച്ച്‌കെ ഫ്‌ളാറ്റ് വാങ്ങണമെന്ന് രാഹുല്‍ പറയുമ്പോള്‍ 2 ബിഎച്ച്‌കെ പോരേയെന്നും എന്നായാലും തനിച്ചല്ലേ താമസിക്കേണ്ടതെന്നും യുവതി ചോദിക്കുന്നുണ്ട്. പന്ത്രണ്ടാം നിലയിലെ ഫ്‌ളാറ്റ് വാങ്ങാനുള്ള പ്രൊപ്പോസലുമായി ബന്ധപ്പെട്ടാണ് സംസാരം.
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും മൂന്നാമത്തെ ബലാത്സംഗ കേസിലെ പരാതിക്കാരിയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. ഫ്‌ളാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചാറ്റാണ് പോലീസിന് ലഭിച്ചത്. മൂന്ന് ബെഡ് റൂം ഫ്‌ളാറ്റ് തന്നെ വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം 2024 ഡിസംബര്‍ 20 ന് ഇരുവരും സംസാരിച്ച കാര്യങ്ങളാണിത്.
3 ബിഎച്ച്‌കെ ഫ്‌ളാറ്റ് വാങ്ങണമെന്ന് രാഹുല്‍ പറയുമ്പോള്‍ 2 ബിഎച്ച്‌കെ പോരേയെന്നും എന്നായാലും തനിച്ചല്ലേ താമസിക്കേണ്ടതെന്നും യുവതി ചോദിക്കുന്നുണ്ട്. പന്ത്രണ്ടാം നിലയിലെ ഫ്‌ളാറ്റ് വാങ്ങാനുള്ള പ്രൊപ്പോസലുമായി ബന്ധപ്പെട്ടാണ് സംസാരം. ഫ്‌ളാറ്റ് വാങ്ങിക്കാനായി 1.14 കോടി രൂപ വേണമെന്നും രാഹുല്‍ പറഞ്ഞതായി യുവതി വെളിപ്പെടുത്തി.
ബലാത്സംഗ കേസിന് പുറമെ സാമ്പത്തിക ചൂഷണം കൂടി എംഎല്‍എ ഈ കേസില്‍ നേരിടുന്നുണ്ട്. അതിന് ഫലം നല്‍കുന്ന ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാലക്കാടുള്ള ഫ്‌ളാറ്റിന്റെ വിശദാംശങ്ങള്‍ അടങ്ങിയ പിഡിഎഫും രാഹുല്‍ യുവതിക്ക് അയച്ചു. അത്യാവശ്യം സ്ഥല സൗകര്യമുണ്ട് അതിനാല്‍ മൂന്ന് ബെഡ് റൂം ഫ്‌ളാറ്റ് വാങ്ങണമെന്ന് രാഹുല്‍ യുവതിയോട് പറയുന്നു.
Also Read: Rahul Mamkootathil: ‘ബന്ധം ഉഭയസമ്മത പ്രകാരം, വിവാഹിതയെന്ന് അറിഞ്ഞില്ല’; രാഹുൽ ജാമ്യഹർജി സമർപ്പിച്ചു
ഇരുവരും ഒന്നിച്ചെന്നും ഫ്‌ളാറ്റ് കണ്ടിട്ടുണ്ടെന്നും വിവരമുണ്ട്. തന്റെ പക്കല്‍ നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് രാഹുല്‍ പണം വാങ്ങിയതായി യുവതി വെളിപ്പെടുത്തി. ചെരുപ്പ് വാങ്ങാനാണെന്ന് പറഞ്ഞ് 10,000 രൂപയും അടിവസ്ത്രം വാങ്ങാനാണെന്നും പറഞ്ഞ് പണം വാങ്ങിയതായി അവര്‍ വെളിപ്പെടുത്തി.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തുലിനെ മാവേലിക്കര സബ് ജയിലിലടച്ചു. 26/2026 നമ്പര്‍ തടവുപുള്ളിയായാണ് ജയിലിലടച്ചത്. ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് രാഹുല്‍ അന്വേഷണ സംഘത്തിന് നേരെ വെല്ലുവിളി നടത്തിയിരുന്നു. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വൈകാതെ തന്നെ പുറത്തിറങ്ങി സ്വതന്ത്രനായി മത്സരിച്ച് ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു.