AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: ‘ബന്ധം ഉഭയസമ്മത പ്രകാരം, വിവാഹിതയെന്ന് അറിഞ്ഞില്ല’; രാഹുൽ ജാമ്യഹർജി സമർപ്പിച്ചു

Rahul Mamkootathil Files Bail Plea: തനിക്കെതിരെ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണെന്നും രാഹുൽ ജാമ്യ ഹർജിയിൽ പറയുന്നു. യുവതി വിവാഹിതയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, അതുകൊണ്ടാണ് ബന്ധവുമായി മുന്നോട്ട് പോയതെന്നുമാണ് രാഹുൽ പറയുന്നത്.

Rahul Mamkootathil: ‘ബന്ധം ഉഭയസമ്മത പ്രകാരം, വിവാഹിതയെന്ന് അറിഞ്ഞില്ല’; രാഹുൽ ജാമ്യഹർജി സമർപ്പിച്ചു
Rahul Mamkootathil Image Credit source: Facebook (Rahul Mamkootathil)
Neethu Vijayan
Neethu Vijayan | Published: 11 Jan 2026 | 09:01 PM

തിരുവനന്തപുരം: ബലാത്സം​ഗകേസിൽ അറസ്റ്റിലായ കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജി സമർപ്പിച്ചു (Rahul Mamkootathil Files Bail Plea). തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചുകൊണ്ടാണ് ജാമ്യഹർജി സമർപ്പിച്ചത്. യുവതിയുടെ പരാതി വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണിതെന്നുമാണ് രാഹുലിന്റെ വാദം.

തനിക്കെതിരെ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണെന്നും രാഹുൽ ജാമ്യ ഹർജിയിൽ പറയുന്നു. പ്രായപൂർത്തിയായ വ്യക്തിയാണ് പരാതിക്കാരി. റൂം ബുക്ക് ചെയ്ത് ഒരു പുരുഷനെ കാണാൻ എത്തുമ്പോൾ അതിന്റെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി തിരിച്ചറിയാൻ ബോധമുള്ള ആളാണെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ALSO READ: രാഹുൽ ഇനി മാവേലിക്കര ജയിലിലെ 26/2026 നമ്പർ ജയിൽപ്പുള്ളി; പുതിയ ജാമ്യാപേക്ഷ നാളെ നൽകുമോ?

യുവതി വിവാഹിതയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, അതുകൊണ്ടാണ് ബന്ധവുമായി മുന്നോട്ട് പോയതെന്നുമാണ് രാഹുൽ പറയുന്നത്. പക്ഷേ പിന്നീട് യുവതി വിവാഹിതയാണെന്ന് അറിഞ്ഞതോടെ ആ ബന്ധം അവസാനിപ്പിച്ചതായും ഹർജിയിൽ വാദിക്കുന്നു. തിരുവല്ല ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രാഹുൽ ജാമ്യഹർജി നൽകിയിരിക്കുന്നത്.

നിലവിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സബ് ജയിലിലാണ് കഴിയുന്നത്. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരിക്കുന്നത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് രാഹുൽ റിമാൻഡിൽ കഴിയുന്നത്. അതീവ രഹസ്യമായി ഇന്ന് പുലർച്ചെയാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.