Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

Rahul Mankootathil's Anticipatory Bail : പേര് വെളിപ്പെടുത്താത്ത ഒരു ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രണ്ടാമത്തെ കേസ് എടുത്തതെന്നാണ് രാഹുലിന്റെ പ്രധാന വാദം.

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന്റെ  അറസ്റ്റ് തടഞ്ഞില്ല, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

Rahul Mamkootathil

Published: 

06 Dec 2025 | 03:29 PM

തിരുവനന്തപുരം: ബെംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിൽ പോലീസിന്റെ റിപ്പോർട്ട് ലഭിക്കാനാണ് ഹർജി മാറ്റിവെച്ചത്.

നേരത്തെ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ്, രണ്ടാമത് രജിസ്റ്റർ ചെയ്ത കേസിൽ രാഹുൽ മുൻകൂർ ജാമ്യഹർജി നൽകിയത്. രണ്ടാമത്തെ കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടായിട്ടില്ല. അതിനാൽ, രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്തിയാൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഈ കേസ് ഉപയോഗിച്ച് അറസ്റ്റ് രേഖപ്പെടുത്താൻ സാധിക്കും.

Also Read:അതിവേ​ഗ നീക്കം! രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യ ഹർജി നൽകി രാഹുൽ

പേര് വെളിപ്പെടുത്താത്ത ഒരു ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രണ്ടാമത്തെ കേസ് എടുത്തതെന്നാണ് രാഹുലിന്റെ പ്രധാന വാദം. ജാമ്യഹർജി തീർപ്പാക്കുന്നതുവരെ ഈ കേസിലും അറസ്റ്റ് തടയണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.പി.സി.സിക്ക് ലഭിച്ച പരാതി ഡി.ജി.പിക്ക് കൈമാറിയതിനെ തുടർന്നാണ് പോലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. അവധിക്ക് നാട്ടിലെത്തിയ യുവതിക്ക് വിവാഹവാഗ്ദാനം നൽകി ഹോംസ്‌റ്റേയിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പേര് വെളിപ്പെടുത്താത്ത ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് ആദ്യ കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയെടുക്കുന്നതിനുള്ള നീക്കങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌