Pinarayi Vijayan ED Raid: പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്; ED ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രവർത്തകർ,കാറിന്റെ ചില്ല് തകര്‍ത്തു
Pinarayi Vijayan ED Raid Mob attack ED Officials: ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് തകർത്തതായി റിപ്പോർട്ട്. പോൾ പോലീസും പ്രവർത്തകരും തമ്മിൽ തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ ഉള്ള പിണറായി വിജയന്റെ വീടിനുമുന്നിൽ വൻ സംഘർഷം നടക്കുകയാണ്.സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലാണ് റെയ്ഡ് നടന്നത്.പോലീസും പ്രവർത്തകരും തമ്മിൽ തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ ഉള്ള പിണറായി വിജയന്റെ വീടിനുമുന്നിൽ വൻ സംഘർഷം നടക്കുകയാണ്.സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലാണ് റെയ്ഡ് നടന്നത്.

Pinarayi Vijayan Ed Raid
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുൻമന്ത്രിയും എംഎൽഎയും ആയ മുഹമ്മദ് റിയാസിന്റെ വീട്ടിലും വ്യാപകമായി നടന്ന ഈ റെയ്ഡിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞ് പ്രവർത്തകർ. ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് തകർത്തതായി റിപ്പോർട്ട്.
പോലീസും പ്രവർത്തകരും തമ്മിൽ തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ ഉള്ള പിണറായി വിജയന്റെ വീടിനുമുന്നിൽ വൻ സംഘർഷം നടക്കുകയാണ്.സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലാണ് റെയ്ഡ് നടന്നത്.സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്തതായാണ് റിപ്പോർട്ട്.
ALSO READ:പിണറായിയെയും മകളെയും വെട്ടിലാക്കിയ മാസപ്പടി; സിഎംആർഎൽ – എക്സാലോജിക് കേസിന്റെ നാൾവഴികൾ….
പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ കോട്ടൂളിയിലുള്ള വീട്ടിലും നടത്തിയ പരിശോധന നേരത്തെ പൂർത്തിയായി. കോഴിക്കോടും പോലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നു. തുടർന്ന് നേതാക്കൾ നേരിട്ട് ഇടപെട്ടാണ് പ്രതിഷേധം നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. അതേസമയം ഇഡിയുടെ പരിശോധന എട്ടു മണിക്കൂറോളം നീണ്ടുനിന്നു.
കൂടാതെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥർക്ക് നേരെയും പ്രവർത്തകർ കുപ്പിയും ചെരുപ്പും വലിച്ചെറിഞ്ഞതായി റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥരും സിപിഎം പ്രവർത്തകരും തമ്മിൽ വലിയ സംഘർഷവും ഉന്തും തള്ളും ഉണ്ടായി. കണ്ണൂരിലെ ഉദ്യോഗസ്ഥരെ കൂകി വിളിച്ച് അധിക്ഷേപിച്ചു. സംഘർഷ സാധ്യത കണക്കിൽ എടുത്ത് പരിശോധന പൂർത്തിയായിട്ടും കണ്ണൂരിൽ ഉദ്യോഗസ്ഥർ വീടിന്റെ പുറത്തിറങ്ങിയിട്ടില്ല.പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും ഉൾപ്പെട്ടതാണ് ഈ കേസ്.
എക്സാ ലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ വലിയ തുക പ്രതിഫലം നൽകിയെന്നാണ് കേസിന്റെ പശ്ചാത്തലം.ഇതിനെതിരെ ആദ്യമായി ഷോൺ ജോർജ് ആണ് നിയമ പോരാട്ടവുമായി രംഗത്തെത്തിയത്. കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണം എന്ന് ആവശ്യവുമായി ഇദ്ദേഹമാണ് ആദ്യമായി രംഗത്തേക്ക് എത്തിയത്. കേസിൽ വീണ വിജയൻ പതിനൊന്നാം പ്രതിയാണ്.
നിയമവിരുദ്ധമായി കരിമണൽ ഖനനം നടത്തുന്ന പരിസ്ഥിതി മലിനീകരണത്തിന് അടക്കം ഏർപ്പെട്ടിട്ടുള്ള കമ്പനിയാണ് സിഎംആർഎൽ. ഇവരുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകി എന്നാണ് ആരോപണം.. അതിൽ ഏറ്റവും കൂടുതൽ പണം നൽകിയത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആണെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.ഇതിനുപുറമേ മുഖ്യമന്ത്രിയുടെ മകൾ എന്ന പേരിൽ വീണാവിജയന്റെ എക്‌സാലോചിക്ക് എന്ന കമ്പനിക്ക് പ്രതിമാസം 1.7 2 കോടി രൂപ നൽകിയിരുന്നതായും കണ്ടെത്തിയിരുന്നു.
ENGLISH SUMMARY
Activists blocked the road in protest against the widespread raids on the homes of opposition leader Pinarayi Vijayan and former minister and MLA Muhammed Riyaz. The window of the ED officials’ vehicle was reportedly broken.