Railway Porter Arrest: റെയിൽവെ സ്റ്റേഷനിൽ വെച്ച് നടിയോട് അപമര്യാദയായി പെരുമാറി; പോര്‍ട്ടര്‍ അറസ്റ്റിൽ
Railway Porter Arrested for Assaulting Actress: റെയിൽവേ ലൈൻ മുറിച്ചുകടക്കേണ്ടെന്നും നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറം കടക്കാമെന്ന് പറഞ്ഞു നടിയെ വിശ്വാസിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ റെയിൽവേ പോർട്ടർ അറസ്റ്റിൽ. റെയില്‍വേ പോര്‍ട്ടറായ അരുണിനെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോടാണ് ഇയാൽ അപമര്യാദയായി പെരുമാറിയത്. അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ സഹായിക്കാമെന്ന് നടിയോട് ഇയാൾ പറഞ്ഞു. റെയിൽവേ ലൈൻ മുറിച്ചുകടക്കേണ്ടെന്നും നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറം കടക്കാമെന്ന് പറഞ്ഞു നടിയെ വിശ്വാസിപ്പിക്കുകയായിരുന്നു.
Also Read:ആകാശം തെളിഞ്ഞു; അഞ്ചുദിവസം കേരളത്തിൽ ഒരിടത്തും മഴ മുന്നറിയിപ്പില്ല!
ഇത് വിശ്വാസിച്ച് നടി ട്രെയിൻ കയറി അപ്പുറത്തെത്തി ട്രാക്കിലേക്കു വലിഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി ആർപിഎഫിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പോര്‍ട്ടരെ പിടികൂടി ഇയാളെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്നാണ് ഇന്നലെ രാവിലെ പേട്ട പൊലീസിൽ പരാതി നൽകി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് പോര്‍ട്ടറെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇയാള്‍ക്കെതിരെ റെയില്‍വെ സസ്പെന്‍ഷൻ നടപടികളിലേക്കും കടന്നു.
പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസിൽ സഞ്ജയ് ആണ് പോലീസ് പിടിയിലായത്. കോഴിക്കോട് വെള്ളിമാട്കുന്ന് നിർഭയ എൻട്രി ഹോമിൽ താമസിക്കുന്ന 17 വയസ് പ്രായമുള്ള പെൺകുട്ടിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയെ പ്രതി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രലോഭിപ്പിച്ച് കോഴിക്കോട് അപ്സര തിയേറ്ററിന് സമീപത്തുള്ള ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.