AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Updates : ആകാശം തെളിഞ്ഞു; അഞ്ചുദിവസം കേരളത്തിൽ‌ ഒരിടത്തും മഴ മുന്നറിയിപ്പില്ല!

Kerala Weather Update Today: അടുത്ത അഞ്ച് ദിവസം കേരളത്തിലെ ഏത് ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് പോലും സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Kerala Weather Updates : ആകാശം തെളിഞ്ഞു; അഞ്ചുദിവസം കേരളത്തിൽ‌ ഒരിടത്തും മഴ മുന്നറിയിപ്പില്ല!
Rain Alert Image Credit source: PTI
Sarika KP
Sarika KP | Published: 02 Nov 2025 | 06:16 AM

സംസ്ഥാനത്ത് മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി അടുത്ത അഞ്ച് ദിവസം കേരളത്തിലെ ഏത് ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് പോലും സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഇന്ന് ഗുജറാത്ത് തീരം, ആൻഡമാൻ കടൽ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

നാളെ ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Also Read:കേരളത്തില്‍ ഈ മാസം സാധാരണയെക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; നവംബറും നനയും

അതേസമയം സംസ്ഥാനത്ത് ഈ മാസവും ശക്തമായ മഴ ലഭിക്കാൻ സാധ്യത. കേരളം ഉള്‍പ്പെടുന്ന സൗത്ത് പെനിന്‍സുലര്‍ മേഖലയില്‍ നവംബറില്‍ സാധാരണ നിലയില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രതിമാസ അവലോകനക്കുറിപ്പില്‍ വ്യക്തമാക്കുന്നു. നവംബർ മൂന്ന് മുതൽ നേരിയ തോതില്‍ മഴ ലഭിക്കുമെന്നാണ് ഇവരുടെ പ്രവചനം. നാലാം തീയതി മുതല്‍ എല്ലാ ജില്ലകളിലും നേരിയ തോതില്‍ മഴ സാധ്യതയുണ്ട്. നവംബറിൽ കേരളത്തിൽ സാധാരണയിൽ അധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഒക്ടോബറിൽ മഴ ലഭ്യതയിൽ കുറവെന്ന് കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ മാസം സംസ്ഥാനത്ത് പത്ത് ശതമാനം മഴ കുറവ് രേഖപ്പെടുത്തി. കോട്ടയം, തിരുവന്തപുരം ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. വയനാട്, പാലക്കാട് ജില്ലകളിൽ കുറവ് മഴയും രേഖപ്പെടുത്തി.