Railway Update: ‘മോൻത’യിൽ കുടുങ്ങി റെയിൽവേയും; എറണാകുളത്തേക്കുള്ള സർവീസ് വഴിതിരിച്ചുവിടുമെന്ന് അറിയിപ്പ്
Train Service Diverted Because Of Montha Cyclone: മോൻത ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ട്രെയിൽ സർവീസുകൾ വഴിതിരിച്ചുവിടുന്നു. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.
മോൻത ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ വഴിതിരിച്ച് വിടുകയാണെന്ന് റെയിൽവേ. എറണാകുളത്തേക്കുള്ള സർവീസ് വഴിതിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മറ്റ് രണ്ട് സർവീസുകൾ പൂർണമായി റദ്ദാക്കുകയാണെന്നും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ദക്ഷിണ റെയിൽവേ അറിയിച്ചു.
ഝാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ നമ്പർ 18189 വഴിതിരിച്ചുവിടും. ഈ മാസം 28നാണ് ടാറ്റാനഗറിൽ നിന്ന് ട്രെയിൻ യാത്ര ആരംഭിക്കുക. തിത്‌ലഗർ, ലഖോളി, റായ്പൂർ, ബൽഹർഷ എന്നീ പുതുക്കിയ റൂട്ടിലൂടെ ട്രെയിൻ സഞ്ചരിക്കും. ഭുവനേശ്വർ – പുതുച്ചേരി റൂട്ടിലുള്ള സർവീസുകൾ പൂർണമായി ക്യാൻസലാക്കി. പുതുച്ചേരിയിൽ നിന്നും പുതുശ്ശേരിയിലേക്കുമുള്ള സർവീസുകൾ പൂർണമായി റദാക്കിയിട്ടുണ്ട്. ഒക്ടോബർ 28, 29 തീയതികളിലാണ് സർവീസുകൾ.
Also Read: Cyclone Montha: ‘മോൻത’യിൽ കുരുങ്ങുമോ? കേരളത്തെ വിറപ്പിച്ച് ശക്തമായ മഴയും കാറ്റും
ചെന്നൈ സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്കും ആലപ്പുഴയിലേക്കുമുള്ള രണ്ട് ട്രെയിൻ സർവീസുകളിൽ ഓരോ കോച്ച് വീതം അധികമായി ചേർത്തിട്ടുണ്ട്. ചെന്നൈ സെൻട്രലിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്കുള്ള ട്രെയിനിൽ (നമ്പർ 12695) ഒരു എസി ടൂ ടയർ ആണ് ചേർത്തത്. തിരികെ സർവീസ് നടത്തുന്ന ട്രെയിനിലും (നമ്പർ 12696) അധിക കോച്ചുണ്ടാവും. നവംബർ 3 മുതലാണ് അധിക കോച്ച് ഉൾപ്പെടുത്തുക. ട്രെയിൻ നമ്പർ 22639/22640 ആലപ്പുഴയിലേക്കും ആലപ്പുഴയിൽ നിന്നും സർവീസ് നടത്തുന്ന ട്രെയിനിലും ഇതേ അധിക കോച്ച് ഏർപ്പെടുത്തി. നവംബർ ഒന്ന് മുതൽ അധിക കോച്ച് ഏർപ്പെടുത്തും. ഇക്കാര്യവും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദക്ഷിണ റെയിൽവേ അറിയിച്ചത്.
പോസ്റ്റ് കാണാം