Kerala School Holiday : മഴ കനക്കുന്നു; നാളെ ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
Kerala Rain School Holiday District List : അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തൃശൂർ : മോൻത ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അനുഭവപ്പെടുന്ന ശക്തമായ മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ഒക്ടോബർ 28-ാം തീയതി കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കൻവാടി, പ്രൊഫഷണൽ കോളജുകൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ലയെന്നും കലക്ടർ വ്യക്തമാക്കി.
അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. ഒപ്പം ജില്ലയിൽ പുരോഗമിക്കുന്ന ശാസ്ത്രമേളയ്ക്കും മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. നാളെ 28-ാം തീയതി തൃശൂർ ജില്ലയിലെ പുത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്ത തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. പുത്തൂർ സൂവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചായത്തിലെ അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വിദ്യാഭ്യാസ ഉപഡയറക്ടർ അവധി പ്രഖ്യാപിച്ചത്.
നാളെ അവധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള തൃശൂർ ജില്ല കലക്ടറുടെ അറിയിപ്പ്
നാളെ തിരുവനന്തപുരത്തെ സ്കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി
സംസ്ഥാന കായിമേള അവസാനിക്കുന്നത് പ്രമാണിച്ച്, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സ്കൂളുകൾക്ക് മാത്രമാണ് അവധി ബാധകം.