AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railway Update: ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ വീണ്ടും; വിവിധ സ്റ്റേഷനുകളിലേക്ക് സർവീസ്

Christmas And New Year Special Trains: ക്രിസ്തുമസ് - ന്യൂ ഇയർ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്കും തിരികെയുമാണ് സർവീസുകൾ പ്രഖ്യാപിച്ചത്.

Railway Update: ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ വീണ്ടും; വിവിധ സ്റ്റേഷനുകളിലേക്ക് സർവീസ്
ട്രെയിൻImage Credit source: Southern Railway Facebook
abdul-basith
Abdul Basith | Published: 23 Dec 2025 12:11 PM

കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്ക് ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം, കോട്ടയം, കൊല്ലം തുടങ്ങി വിവിധ സ്റ്റേഷനുകളിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകളുണ്ട്. ഒരു സർവീസ് മുതൽ നാല് സർവീസുകൾ വരെയാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകമാന്യ തിലക് – തിരുവനന്തപുരം നോർത്ത് സ്റ്റേഷനുകൾക്കിടയിൽ 8 പ്രത്യേക സർവീസുകൾ നടത്തും. രണ്ട് ട്രെയിനുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. ഇരു വശത്തേക്കും നാല് സർവീസുകൾ വീതം നടത്തും. 01171, 01172 എന്നീ നമ്പരിലുള്ളതാണ് ഈ ട്രെയിനുകൾ.

Also Read: Perumbalam Bridge: ഒരു നാടിന്റെ യാത്രാ സ്വപ്നം പൂവണിയുന്നു; വേമ്പനാട്ട് കായലിലെ ഏറ്റവും നീളം കൂടിയ പാലം തുറക്കാൻ ഇനി ഒന്നര മാസം മാത്രം

കോട്ടയം – വഡോദര റൂട്ടുകളിൽ ഇരുവശത്തേക്കും നാല് സർവീസുകൾ വീതം എട്ട് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 09124, 09123 ആണ് ട്രെയിൻ നമ്പർ. തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും ഓരോ സർവീസുകൾ വീതം പ്രഖ്യാപിച്ചു. 06571, 06572 എനീ നമ്പരുകളിലുള്ള ട്രെയിനുകൾ ഈ സർവീസ് നടത്തും. കൊല്ലം – ബെംഗളൂരു റൂട്ടിലും 06573, 06574 എന്നീ ട്രെയിനുകൾ സമാനമായ രീതിയിൽ ഇരുവശത്തേക്കും ഓരോ സർവീസുകൾ വീതം നടത്തും.

ഈ സർവീസുകളുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ – ജനുവരി മാസങ്ങളിലായാവും ഈ സർവീസുകൾ. ആകെ കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള പ്രത്യേക സർവീസുകൾ 20 എണ്ണമാണ്.