AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ

Arya Rajendran: കഴിഞ്ഞദിവസം നടന്ന തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയുടെ അവസാന കൗൺസിൽ യോഗത്തിൽ സംസാരിക്കവേയാണ്...

Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
Arya Rajendran (4)Image Credit source: Facebook
ashli
Ashli C | Updated On: 14 Dec 2025 07:58 AM

എത്ര വേട്ടയാടപ്പെട്ടാലും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും എന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. തന്നിലുള്ള കഴിവ് തിരിച്ചറിഞ്ഞ കാലഘട്ടമാണ് കഴിഞ്ഞുപോയതെന്നും ആര്യ പറഞ്ഞു. കഴിഞ്ഞദിവസം നടന്ന തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയുടെ അവസാന കൗൺസിൽ യോഗത്തിൽ സംസാരിക്കവേയാണ് തിരുവനന്തപുരം മേയർ ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്. കഴിഞ്ഞുപോയ അഞ്ചുവർഷം തന്നിൽ എന്ത് കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ കാലഘട്ടമാണ്.

സംഘടനാ രംഗത്തെ അനുഭവത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരത്തിന്റെ ചുമതല വെറും 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു പെൺകുട്ടിയായ തന്നെ പാർട്ടി ഏൽപ്പിച്ചത്. ഒരു പ്രശ്നം വരുമ്പോൾ എങ്ങനെ അതിനോട് പോരാടാം എന്ന് പഠിച്ചത് മേയർ ആയിരുന്ന കാലത്താണ്. എത്ര വേട്ടയാടപ്പെടേണ്ടി വന്നാലും തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും.

നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടി എന്ന നിലയ്ക്ക് നിങ്ങളുടെ സ്നേഹം തനിക്ക് നൽകിയിട്ടുണ്ട് എന്നും ആര്യ അവസാന കൗൺസിൽ യോഗത്തിൽ പറഞ്ഞു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. പാർട്ടിയെക്കാൾ വലുതാണ് എന്ന ഒരു ഭാവമായിരുന്നു എന്നും, അധികാരത്തിൽ തന്നെക്കാൾ താഴ്ന്ന ആളുകളോട് പുച്ഛവും മുകളിലുള്ളവരോട് അതിവിനയം ഉൾപ്പെടെ കരിയർ ബിൽഡിങ്ങിനുള്ള ഒരു കേന്ദ്രമാക്കി ആര് ആര്യ തൻറെ ഓഫീസ് മാറ്റി.

കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കി എന്നും, രൂക്ഷമായ വിമർശനവുമായി കൗൺസിൽ അംഗം ഗായത്രി ബാബു രം​ഗത്തെത്തിയിരുന്നു. പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ആര്യ എൽഡിഎഫിന്റെ ആ ജനകീയതയാണ് ഇല്ലാതാക്കിയത് എന്ന് ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.