Railway Updates : വേളാങ്കണ്ണിയിലേക്ക് ഇനി പുതിയ സ്പെഷ്യൽ ട്രെയിനും; ബുധനാഴ്ച മുതൽ സർവീസ് ആരംഭിക്കും

Ernakulam Velankanni Special Express Train Timings Stoppages And Booking Details : ബുധനാഴ്ചകളിലാണ് എറണാകുളത്ത് നിന്നും സർവീസ് ആരംഭിക്കുക. വ്യാഴാഴ്ചയാണ് മടക്കയാത്ര.

Railway Updates : വേളാങ്കണ്ണിയിലേക്ക് ഇനി പുതിയ സ്പെഷ്യൽ ട്രെയിനും; ബുധനാഴ്ച മുതൽ സർവീസ് ആരംഭിക്കും

Train

Published: 

09 May 2025 22:33 PM

കൊച്ചി : ആഴ്ചയിൽ രണ്ട് സർവീസുകൾക്ക് പുറമെ എറണാകുളത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് പുതിയ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവെ. ട്രെയിൻ നമ്പർ 06061 എന്ന എറണാകുളത്ത് നിന്നും കോട്ടയം,ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്ക് റെയിൽവെ പ്രത്യേക സർവീസ് അനുവദിച്ചിരിക്കുന്നത്. മെയ് 14-ാം തീയതി ബുധനാഴ്ച മുതലാണ് സ്പെഷ്യൽ സർവീസ് ആരംഭിക്കുക. വ്യാഴാഴ്ചയാണ് വേളങ്കണ്ണിയിൽ നിന്നുമുള്ള മടക്കയാത്ര. സ്പെഷ്യൽ ട്രെയിനുള്ള ബുക്കിങ് ഇന്ന് മെയ് ഒമ്പതാം തീയതി മുതൽ ആരംഭിച്ചു.

ബുധനാഴ്ച രാത്രിയിൽ 11.30ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് വേളാങ്കണ്ണിയിൽ എത്തി ചേരും, അന്നേദിവസം 6.40ന് ആരംഭിക്കുന്ന മടക്കയാത്ര അടുത്ത ദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.55 ഓടെ എറണാകുളത്തെ വന്ന് ചേരും. 18 കോച്ചുകളാകും ട്രെയിനുണ്ടാകുക, ഒരു സക്കൻഡ് എസി, 3 തേർഡ് എസി, 8 സ്ലീപ്പർ, നാല് ജനറൽ, രണ്ട് എസ്എൽആർ കംപാർട്ട്മെൻ്റുകളാണ് ട്രെയിനിലുണ്ടാകുക.
.
ALSO READ : India Operation Sindoor: കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം പരിശോധന കർശനമാക്കി; വിമാനയാത്രികർ 3 മണിക്കൂർ മുൻപ് എത്തണം

ട്രെയിൻ്റെ സ്റ്റോപ്പുകൾ

എറണാകുളത്ത് നിന്നാരംഭിക്കുന്ന ട്രെയിൻ കോട്ടയം, ചെങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകൾ ഉള്ളത്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും