AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനെത്തുന്നു; മലയാളികള്‍ക്കും സുഗമമായ യാത്ര ഉറപ്പ്

Vande Bharat Sleeper Route: എസി ക്ലാസ് യാത്രകള്‍ക്കായാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കുന്നത്. അമൃത് ഭാരത് ട്രെയിനുകള്‍ വഴി എസി അല്ലാതെയുള്ള യാത്രക്കാര്‍ക്കും സുഖകരമായ യാത്ര പ്രധാനം ചെയ്തതിന് പിന്നാലെയാണിപ്പോള്‍ റെയില്‍വേയുടെ മറ്റൊരു നീക്കം.

Vande Bharat: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനെത്തുന്നു; മലയാളികള്‍ക്കും സുഗമമായ യാത്ര ഉറപ്പ്
വന്ദേ ഭാരത്Image Credit source: PTI
Shiji M K
Shiji M K | Published: 29 Dec 2025 | 06:46 AM

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗതയുള്ളതും അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ട്രെയിനുകളില്‍ ഒന്നാണ് വന്ദേ ഭാരത്. ചെയര്‍ കാറുകളുമായി കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി വന്ദേ ഭാരത് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും, എന്നാണ് സ്ലീപ്പര്‍ ട്രെയിനുകളെത്തുന്നതെന്ന ചോദ്യമാണ് യാത്രക്കാരില്‍ അവശേഷിപ്പിക്കുന്നത്. എന്നാല്‍ സ്ലീപ്പര്‍ കോച്ചുകളുമായി വന്ദേ ഭാരത് കുതിക്കാന്‍ ഇനി അധിക നാളുകളില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

എസി ക്ലാസ് യാത്രകള്‍ക്കായാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കുന്നത്. അമൃത് ഭാരത് ട്രെയിനുകള്‍ വഴി എസി അല്ലാതെയുള്ള യാത്രക്കാര്‍ക്കും സുഖകരമായ യാത്ര പ്രധാനം ചെയ്തതിന് പിന്നാലെയാണിപ്പോള്‍ റെയില്‍വേയുടെ മറ്റൊരു നീക്കം.

ഡിസംബര്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം ആകെ 164 വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു, 42 ട്രെയിനുകളാണ് ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്.

2025ല്‍ പൂര്‍ത്തീകരിച്ചവ

2025ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ച പ്രധാന പദ്ധതികളില്‍ ഒന്നാണ്, 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ധാംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക്, 36 തുരങ്കങ്ങളും 943 പാലങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

Also Read: Vande Bharat: മൂന്ന് നഗരങ്ങള്‍ ഒരു കുടക്കീഴില്‍ ഒരു ട്രെയിനില്‍; കേരള വന്ദേഭാരതിന് സുവര്‍ണകാലം

മിസോറാമിലെ 51 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈറാബി-സൈരാദ് ബ്രോഡ്-ഗേജ് പാതയും സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ റെയില്‍വേയുടെ നൂതനമായ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ഒട്ടേറെ മാറ്റങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായത്.

കേരളത്തിനും നേട്ടം?

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആദ്യ സ്ലീപ്പര്‍ എത്തി മൂന്ന് മാസത്തിനുള്ളില്‍ കേരളത്തിലേക്കും വരുമെന്ന പ്രതീക്ഷയായിരുന്നു മലയാളികള്‍ക്ക്. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ഡല്‍ഹി-പാട്‌ന റൂട്ടിലാകും സര്‍വീസ് നടത്തുകയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

കേരളത്തിലേക്ക് എത്തുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടിലാകും ഓടുന്നത്. എന്നാല്‍ ബെംഗളൂരു-കോഴിക്കോട്, ചെന്നെ-കോഴിക്കോട്, മംഗളൂരു-തിരുവനന്തപുരം റൂട്ടുകളില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.