സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 40 കി.മീ വേഗതയിൽ കാറ്റിനും സാധ്യത

അതേസമയം ഏപ്രിൽ 17 സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടും. ഇതിന്റെ ഭാ​ഗമായി 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 40 കി.മീ വേഗതയിൽ കാറ്റിനും സാധ്യത

Rain Alert in Kerala

Published: 

14 Apr 2024 | 09:42 AM

തിരുവനന്തപുരം: സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് ആശ്വാസമായി ഇന്ന് അഞ്ച് ജില്ലകളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം വരും മണിക്കൂറുകളിൽ കേരളത്തിലെ തൃശൂർ, പാലക്കാട്‌ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പതിനാറാം തീയതി 9 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. 17-ആം തീയതി കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തെക്കൻ ജില്ലകളിൽ ചൂടിന് ആശ്വാസമായി മഴ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും ചില ജില്ലകളിൽ ജില്ലകളിൽ മഴ പെയ്തിരുന്നു. എന്നാൽ വടക്കൻ കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്.

അതേസമയം ഏപ്രിൽ 17 സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടും. ഇതിന്റെ ഭാ​ഗമായി 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 13 മുതൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Related Stories
Medical college doctors Strike: സംസ്ഥാനത്തെ ഡോക്ടർമാർ നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക്
C J Roy Death: കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞു, ചോദ്യം ചെയ്യലും ഉണ്ടായില്ല! റോയിയുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി
Silverline land Acquisition Canceled: ഇനി സിൽവർലൈനുവേണ്ടി സ്ഥാപിച്ച ആ മഞ്ഞക്കുറ്റികൾ മാറ്റാം, സ്ഥലം ഉടമകൾക്ക് ആശ്വാസം
Thiruvananthapuram Child Abuse Case: തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിനതടവ്
Vellappally Natesan: വെള്ളാപ്പള്ളിയുടെ പത്മാ പുരസ്കാരത്തിനെതിരായ പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ; പരിശോധിക്കാൻ നിർദേശം
Kerala weather update: ഇന്ന് മഴയുണ്ട്, പക്ഷെ ഈ ജില്ലകളിൽ മാത്രം, ചൂടിൽ വിയർക്കുന്ന ജില്ലക്കാർ ഇവർ
ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
ചൈനീസ് ചക്രവർത്തിയുടെ കപ്പിലെ അത്ഭുതച്ചായക്കഥ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി